രസികരഞ്ജിനി. 320
അതിനേ പിന്തുടർന്ന് കുറെക്കൂടിചെന്നപ്പോൾ ഒരു കുപ്പായം കിടക്കുന്നതുകണ്ടു. അതും സ്റ്റേഷനാപ്സരുടേതാണെന്ന ശിഷ്യൻ വിധിച്ചു. കുപ്പായം കിടന്നിരുന്നത് വെള്ളത്തിനോട് വളരെ അടുത്തിട്ടായിരുന്നു. അത് മഴവെള്ളം കൊണ്ടും പൊഴവെള്ളം കൊണ്ടും നനഞ്ഞിട്ടുകൂടിയുണ്ട്. കോലാഹലത്തിന്റെ സൂചനകൾ കുപ്പായം കിടക്കുന്ന സ്ഥലത്ത് അവസാനിച്ചിരിക്കുന്നു.
ശിഷ്യൻ കുപ്പായവും തലപ്പാവും കയ്യിലെടുത്ത് ഇൻസ്പക്ടർ വന്നിട്ടുണ്ടോ എന്ന് അറിവാൻ ചേരിപ്പറമ്പിലേക്ക് തിരിച്ചു. കൂട്ടരിൽ ചിലർ പിന്നാലെതന്നെ പുറപ്പെട്ടു. ചിലർ എളവല്ലൂർക്കും തിരിച്ചു.
ഇൻസ്പക്ടർ കണ്ടുണ്ണിമേനോൻ അർണോദയത്തോടു കൂടി ചേരിപ്പറമ്പിൽ എത്തീട്ടുണ്ടായിരുന്നു. പരമേശ്വരൻ വന്നു വിവരം ബോധിപ്പിച്ചപ്പോൾ ഒരു നിമിഷം കളയാതെ കുപ്പായവും തലപ്പാവും കിടന്നിരുന്ന സ്ഥലം പരിശോധിക്കുവാൻ പുറപ്പെട്ടു.അവിടെ ചെന്ന് പരിശോധനകഴിച്ച് നദീതീരത്ത്കൂടിപ്പോയി ശവം വല്ലദിക്കിലും അടിഞ്ഞുകിടക്കുന്നുണ്ടോ എന്ന് നോക്കിവരുവാൻ രണ്ടു പോല്ലീസ്സുകാർക്ക് കല്പനയും കൊടുത്ത് എളവല്ലൂർക്ക് പരമേശ്വരനേയും കൂട്ടിക്കൊണ്ടുപോയി. അവിടെച്ചെന്ന സ്റ്റേഷനാപ്സരുടെ വാസസ്ഥലം മുദ്രവച്ച് ശിഷ്യന്റെ കയ്യിൽ നിന്ന് താക്കോലും വാങ്ങി രാത്രി പത്തുമണിയോടു കൂടി ചേരിപ്പറമ്പിൽ തിരികേ എത്തി. പരമേശ്വരൻ ഇൻസ്പെക്ടരുടെ കരുണകൊണ്ട് ചേരിപ്പറമ്പിൽതന്നെ അത്താഴവും കഴിച്ചു കിടന്നു.
പുലക്കാലത്തെ പൂവ്വുംചൂടി പൊട്ടും തൊട്ട് സന്ധ്യക്ക് തെണ്ടാൻ പോയി എന്ന കുറ്റത്തിന്മേൽ ദേവകിക്കുട്ടിയെ പടിപ്പുര മുറിക്കകത്ത് ഇട്ടുപൂട്ടിയിരിക്കുകയായിരുന്നു.കാലത്തു കഞ്ഞിക്കിരി ക്കുമ്പോൾ പകുതി വയറോടുകൂടിയാണു അഛൻ വലിച്ചിഴച്ചു കൊണ്ടുപോയത്. അതിൽ പിന്നെ ജലപാനം കൊടുത്തിട്ടില്ല. ദേവകിക്കുട്ടി മുറിക്കകത്ത് കടന്നതുതന്നെ ഇച്ചിൽ കയ്യും ചുരുട്ടിപ്പിടിച്ചുകൊണ്ടാണു.കണ്ണീരുകൊണ്ട് കൈകഴുകിയാൽ ശുദ്ധമാകുമെങ്കിൽ അത്രമാത്രമല്ല ചെയ്തിട്ടുള്ളൂ അതിൽ കുളിതന്നെ കഴിഞ്ഞിരിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |