ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

==കോങ്കണബ്രഹ്മണർ== 268

 ചിത്തപാവനർ ഗൌഡരും സാരസ്വതരും അല്ല. ഇവർ പഞ്ച
 ദ്രാവി‍‍ഡന്മാരിൽ ചേർന്നവർ എന്നാകുന്നു ഇപ്പോൾ പറഞ്ഞുവരു
 ന്നത. ഇവർക്കും കോങ്കണ ബ്രാഹ്മണർക്കും തമ്മിൽ യാതൊരു വി
 ഷയത്തിലും ഒരു സംബന്ധവമില്ല. ഇവർ ഒരുവിധം മഹാരാഷ്ട
 ഭാഷയാകുന്നു സംസാരിക്കുന്നത. ഈ തെക്കൻ കന്നടജില്ലയിൽ
 നിന്നു പലചിത്തപാവനർ കേരളത്തിൽ വന്നു ക്ഷേത്രങ്ങളിൽ ശാ
 ന്തി കഴിച്ചു വരുന്നുണ്ട. കേരളത്തിൽ വ്യക്തിഭേദം ചേയ്വാൻ ജന
 ങ്ങൾ ഇഛിക്കാത്തു കൊണ്ട ഇവരേയും തുളുഎമ്പ്രാൻ, വടക്ക
 ൻ എമ്പ്രാന്തിരി എന്നുപറയും. വടക്കൻ എമ്പ്രാന്തിരി എന്ന പ
 ദം ഹവിഗർ, ശീവള്ളിയർ, കാരഹാഡർ, പദ്യർ, ചിത്തപാവനർ
 എന്ന വ്യക്തികൾക്കു സാമാന്യമായ ഒരു സംജ്ഞയായി കേരളത്തി
 ൽ ഉപയോഗിച്ചു വരുന്നു.
     കന്നടജില്ലയിലും മറ്റും "സാരസ്വതബ്രാഹ്മണർ" എന്ന 
 ഒരു കൂട്ടർ ഉണ്ട. ഇവർക്കും കൊങ്കണബ്രാഹ്മണർക്കും ഭാഷ, ആചാ
 രം, ആഭരണം, വസ്ത്രാലംകാരം മുതലായ വിഷയങ്ങളിൽ സാമ്യം
 ഉണ്ടെങ്കിലും പന്തിഭോജനവും അന്യോന്യവിവാഹവും ഇല്ല. ഇ
 വരിൽനിന്നു വേർതിരിക്കാനായിട്ടാകുന്നു 'ഗൌഡസാരസ്വത
 ബ്രാഹ്മണർ' എന്നു പറയേണ്ടിയിരിക്കുന്നത. കോങ്കണ ബ്രാ
 ഹ്മണർ അന്യോന്യം പറയുമ്പോൾ കൊങ്കൊണോ, അല്ലെങ്കിൽ
 കൊങ്കണോഎന്നസ്വഭാഷയിൽ പറയും ഗൂഢഭാഷയിൽ സ്വകാ
 ര്യമായി പറയുമ്പോൾ തങ്ങളെക്കുറിച്ചു "ദോർക്കൊ" എന്നും മറ്റു
 ബ്രാഹ്മണരേ "ബ്രാഹ്മണചോ"എന്നും 'തിപ്പ്ടോ,' 'സുത്താളോ'
 എന്നും 'ആംസോ' എന്നും പറയും.
   ===2.പേരുകളുടെ ഉൽപ്പത്തിയും അർത്ഥവും.===
      1. കൊങ്കൊണോ, കൊങ്ക്ണോ, കൊങ്കണ, കൊങ്കണി, 
 കൊങ്ങിണി, എന്നിങ്ങിനെയുള്ള ശബ്ദങ്ങൾ സംസ്കൃതത്തിലെ 'കോ
 ങ്കണ ശബ്ദത്തിന്റെ രൂപവികാരങ്ങൾ ആകുന്നു. ഈ പദങ്ങൾ
 ഇവർ ആദ്യം കൊങ്കണദേശത്തിൽ ആയിരുന്നു  എന്നതിനെ
 പ്രതിപാദിക്കുന്നു. ഈ ശബ്ദപ്രയോഗത്താൽ അനുമിക്കാവുന്ന
 സംബന്ധം ദൃഢീകരിപ്പാനായിട്ട് ഇവരുടെ ഭാഷ, ആചാരങ്ങൾ,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/7&oldid=167696" എന്ന താളിൽനിന്ന് ശേഖരിച്ചത്