ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

333

രസികരഞ്ജിനി.


രണം ബ്രാഹ്മണർ നിവസിച്ചുവരുന്ന ദേശങ്ങളെ വിന്ധ്യാദ്രി രണ്ടായി പിരിക്കുന്നതുകൊണ്ടാകുന്നു. ഈ വിഭാഗം ബ്രാഹ്മണർ സംസാരിക്കുന്ന ഭാഷയെ ആശ്രയിച്ചിട്ടല്ല. ഈ രണ്ടു വർഗ്ഗങ്ങളിൽ ഓരോന്നിനെ അയ്യഞ്ചായി വിഭാഗിച്ചിരിക്കുന്നതു കൊണ്ടു ബ്രാഹ്മണർ പത്തുവിധമാകുന്നു എങ്കിലും ഇപ്പോൾ ഓരോവിധം ബ്രാഹ്മണരിൽ തന്നെ പലപല അവാന്തരഭേദങ്ങൾ ഉള്ളതുകൊണ്ടു ബ്രാഹ്മണജാതിതന്നെ അസംഖ്യമായ്ത്തീർന്നു അന്യോന്യസഹവാസത്തിന്നും സമ്പർക്കത്തിന്നും ഉതകാതെ അനേക കഷ്ടനഷ്ടങ്ങൾക്കും മറ്റും കാരണമായി ശോചനീയാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. ഈ പൂർവ്വസിദ്ധമായ ദശവിധത്വം മാത്രം ഇപ്പോഴും പ്രമാണിച്ചു വരുന്നതായാൽ വളരെ ഗുണങ്ങൾ ഉണ്ടാകുവാൻ സൗകര്യം ഉണ്ട്.

ദ്രാവിഡർ, തൈലംഗർ, കർന്നാടർ, മദ്ധ്യദേശക്കാർ, ഗുർജ്ജരർ എന്നീ അഞ്ചുവിധക്കാർ ദ്രാവിഡന്മാരും സാരസ്വതർ, കാന്യകുബ്ജർ, ഉൽകലർ, മൈഥിലർ, ഗൗഡർ എന്ന അഞ്ചുവിധം ഗൗഡരും ആകുന്നു.

"ദ്രാവിഡാ ശ്ചൈവ തൈലംഗാഃ കർന്നാടാമദ്ധ്യദേശംഗാഃ
ഗുർജ്ജരാശ്ചൈവപഞ്ചൈതീദ്രാവിഡാഃ പഞ്ചകഥ്യതേ


സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധം ഒന്നാം അദ്ധ്യായം ശ്ലോകം ൨‌-ം ൩-ം ഗൗഡന്മാരിൽ മറ്റൊരുവിധം വിഭാഗമുള്ളതും മേപ്പടി ഗ്രന്ഥത്തിൽതന്നെ പറഞ്ഞിരിക്കുന്നതിനേയും ഇവിടെ ചേർത്തുകൊള്ളുന്നു.

ത്രിഹോത്രാഹ്യഗ്നിവേശാശ്ചകാന്യക്ബ്ജാഃ കനോജയാഃ
മൈത്രായണാശ്ചപഞ്ചൈതേപഞ്ചഗൗഡാഃപ്രകീർത്തിതാഃ


കോങ്കണബ്രാഹ്മണർ പഞ്ചഗൗഡന്മാരിൽ സാരസ്വതരാകയാൽ ഗൗഡസാരസ്വതർ എന്നപേരിവർക്കു സിദ്ധിച്ചു. ഇവർ സരസ്വതീതീരത്തിൽനിവസിച്ചിരുന്നു. അവിടുന്ന ആര്യന്മാരുടെ പ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Praseetha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/12&oldid=167702" എന്ന താളിൽനിന്ന് ശേഖരിച്ചത്