ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മലയാളഭാഷാവ്യവസ്ഥ
340



ത്ത്, പിന്നെ ലക്ഷണയായി തദ്രാജ്യമെന്നും, ഭാഷ എന്നും, മലയായ്മ, എന്ന ഭാഷാനാമം, മലയാഴ്മ, എന്നതിലെ, ഴ, ദുഷിച്ച്, യ, എന്നായിത്തീർന്നതായും വിചാരിക്കേണ്ടിയിരിക്കുന്നു.

ഇനി മലയാളഭാഷയുടെ ഉല്പത്തിസ്ഥിതികളെപ്പറ്റി ആലോചിക്കുമ്പോൾ ഉല്പത്തിവിഷയത്തിൽത്തന്നെ പ്രാചീനവിദ്വാന്മാരുടെയും നവീനവിദ്വാന്മാരുടെയും അഭിപ്രായങ്ങൾ ഭേദിക്കുന്നു. കോവുണ്ണി നെടുങ്ങാടി മുതലായവർ മലയാളഭാഷയുടെ മാതൃസ്ഥാനം സംസ്കൃതത്തിന്നും ഉപമാതൃസ്ഥാനം തമിഴിന്നും കല്പിക്കുന്നു. ഡാക്ടർ ഗുണ്ടർട്ട്, പി.ഗോവിന്ദപിള്ള, മുതലായവർ മലയാളത്തിന്റെ മാതൃസ്ഥാനം തമിഴിന്നും ഉപമാതൃസ്ഥാനം സംസ്കൃതത്തിന്നും കല്പിക്കുന്നുണ്ട്. ഇവരിൽ ഗുണ്ടർട്ടു സായ്പ്, മലയാളവ്യാകരണം, അകാരാദികൾ മുതലായവ ഉണ്ടാക്കുന്നതിന്നായി മലയാളത്തിലേ മിക്ക ഗ്രന്ഥങ്ങളും പരിശോധിച്ചിട്ടുള്ളതായി കാണപ്പെടുന്നു. ഗോവിന്ദപ്പിള്ളയാകട്ടെ, മലയാളത്തിന്റെ മാതൃസ്ഥാനം വഹിച്ച തമിഴിൽകൂടി ഭാഷാചരിത്രവും ഗ്രന്ഥസമുച്ചയചരിത്രവും വ്യവസ്ഥിതമായിട്ടില്ലാതിരിക്കെ മലയാളഭാഷയുടെയും ഗ്രന്ഥസമുച്ചയത്തിന്റെയും ചരിത്രങ്ങൾ നിർമ്മിപ്പാനായി മലയാളത്തിലെ തുലോംഗ്രന്ഥങ്ങളും പ്രമാണങ്ങളും പരിശോധിച്ച് ആ ചരിത്രഗ്രന്ഥത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ അച്ചടിപ്പിച്ച് മൂന്നാം ഭാഗത്തിന്നുള്ള സാമഗ്രികൾ ഒരുക്കിവരുമ്പോൾ മലയാളത്തിന്റെ ഭാഗ്യക്കുറവിനാൽ എന്നുതോന്നുംവണ്ണം ചരമഗതി അടുത്താറെ മൂന്നാംഭാഗം അച്ചടിപ്പിക്കുന ഭാരം മറ്റുചിലരെ ഏൽപ്പിച്ചുംവെച്ച് മരണം പ്രാപിച്ചതായി കാണുന്നു. ഈ മൂന്നാംഭാഗത്തിന്റെ ഉപകരണങ്ങൾ സകലതും ഒരുക്കിയിരുന്നു. അതിനെ ഇതുവരെ, അച്ചടിപ്പിപ്പാൻപോലും മറ്റുള്ളവർ ശ്രമിക്ക ഉണ്ടായിട്ടില്ലാത്ത ഒരു ഒറ്റവിഷയംതന്നെ ഗോവിന്ദപ്പിള്ളക്കും മറ്റുള്ളവർക്കും തമ്മിലുള്ള ഭാഷാശ്രദ്ധാഭേദത്തെക്കാണിക്കുന്നതിനാലും ഭാഷോല്പത്തിവിഷയത്തിലും മറ്റും ഗോവിന്ദപ്പിള്ളയുടെ അഭിപ്രായം അനുഭവസിദ്ധമായിരിക്കയാലും പ്രാചീനാഭിപ്രായം പൂർവ്വപക്ഷമായും നവീനംതന്നെ സിദ്ധാന്തമായും പരിണമിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/19&oldid=167709" എന്ന താളിൽനിന്ന് ശേഖരിച്ചത്