ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

343

രസികരഞ്ജിനി.


"ഗ്രന്ഥാക്ഷരം" എന്നു സിദ്ധിക്കുന്നു. വട്ടെഴുത്ത, കോലെഴുത്ത, ഇവറ്റിലേയും ഭാഷാരീതി തുലോം തമിൾരീതി അനുസരിച്ചും കാണുന്നു. അതാവിത്:-

1. "മകാതേവർ പട്ടണത്തെ ഇരവികർത്തനാകിയ ചേരമാൻ ലോകപെരുംചെട്ടിക്കു മണിഗ്രാമപ്പട്ടം കൊടുത്തോം". 2. "നാലുവാതിലകത്തും വിളക്കും പുമിയാകകാരാഴ്മൈ കൊടുക്കുമെടത്തും കൊപ്പതവാരം അഞ്ചവണ്ണവും മണിക്കിരാമവും കൊൾവതാക". എന്നും മറ്റുമെഴുതിവന്നു. കുറെക്കാലം കഴിഞ്ഞാറെ തിരുവിതാംകൂർ ആദിത്യവർമ്മമഹാരാജകൃതമെന്ന് വിചാരിക്കപ്പെട്ടിരിക്കുന്ന "രാമചരിതം" പോലെയുണ്ടായ മലയാളഗ്രന്ഥങ്ങളിലും തമിൾപദങ്ങളും മറ്റും ബഹുളമായിരിക്കുന്നതുകൂടാതെ വൃത്തം കൂടി ഇപ്പോൾ മലയാളത്തിൽ തിരെ നടപ്പില്ലാത്തതായി. തമിഴിലേ "വിരുത്തം" എന്ന കവിതാരീതിയെ അനുസരിക്കുന്നു. ഉദാഹരണം:-

നകരിതൻകണ്ണുനീരെ നലമെഴതുടക്കുന്നേൻ ഞാൻ

ഇകളിൽവെന്നിനി എന്നെല്ലാം ഇരാവണനിയമ്പകേട്ട
മുകിലൊലിപതറുഞ്ചൊല്ലാൽ മനിന്തവൻ തനയസ്ഥാരിൽ

തികപതമുടയോനാകും തിരിചിരാവിതുമോഴിന്താൻ."


എന്നും മറ്റുമെഴുതിക്കാണുന്നു. ഈ ഗ്രന്ഥമെഴുതിയ കാലത്ത് മലയാളമെഴുതിവന്നത് കേവലം വട്ടെഴുത്തിലോ കോലെഴുത്തിലോ അല്ലെന്നും ആര്യഎഴുത്തിലായിരിക്കണമെന്നും ഇതിലേ "സ്ഥ" എന്നക്ഷരം ഉള്ളതുകൊണ്ടും മറ്റും ഊഹ്യമായിവരുന്നു. എന്നാൽ ആദ്യകാലത്തേതാമ്രശാസനങ്ങൾ എന്നുപറഞ്ഞവറ്റിലും പ്രാരംഭത്തിൽ "ഹരി.ശ്രീഗണപതയേ നമഃ" എന്ന് ആര്യാക്ഷരത്തിൽ എഴുതിയിട്ട് പിന്നെ വട്ടെഴുത്തും കോലെഴുത്തും കലർന്ന മലയാന്തമിഴക്ഷരത്തിൽ എഴുതിയിരിക്കുന്നതായി കാണുന്നതിനാൽ ആര്യാക്ഷരം അക്കാലത്തേ ഉണ്ടായിരുന്നിരിക്കണം. എങ്കിലും അപ്പൊഴത്തെ മലയാളപദവാക്യങ്ങളിൽ മിക്കതും തമിഴായിരുന്നതുകൊണ്ട് സംസ്കൃതാക്ഷരങ്ങൾ ചേർന്നിട്ടുള്ള ആര്യാക്ഷരങ്ങളുടെ ആവശ്യം മലയാളത്തിൽ ഏറെ ഇല്ലാതിരുന്നതിനാലും അപ്പഴത്തേ മലയാളി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/22&oldid=167713" എന്ന താളിൽനിന്ന് ശേഖരിച്ചത്