347
യിലെ, മകാതേവർ, ഇരവി, ആകിയ, കൊടുത്തോം, പുമി, കാരാണ്മൈ, എടത്തു, കൊപ്പത, കിരാമം, കൊൾവതാക, എന്ന പട്ടയപ്രയോഗങ്ങളും, നകരി, നീരൈ, ഇരാവണൻ, പതം, തിരീചിരാ, എന്ന രാമചരിത പ്രയോഗങ്ങളും, മനസ, അരുളാലെ, എന്ന കണ്ണശ്ശപ്പണിക്കർ പ്രയോഗങ്ങളും, മഹാദേവർ, രവി, ആയ, കൊടുത്തു, ഭൂമി, കാരായ്മ, ഇടത്തു, കൊപ്പര, ഗ്രാമം, കൊൾവൂതാക, എന്നും, നഗരീ, നീരിനെ, രാവണൻ, പദം, ത്രിശിരസ്സ്, എന്നും, മനസാ, അരുളാൽ, എന്നും ഭേദപ്പെടുകയും, ഏഴ, ഇകൽ, ഇയമ്പ, പതറും, മുനിന്തു, തിക, മൊഴിന്താൻ, എന്ന രാമചരിതത്തിലെ തമിൾ പ്രയോഗങ്ങൾ മലയാളത്തിൽ ഇല്ലാതാകുകയും ചെയ്തുവരുന്നു. തനയസ്ഥാരിൽ, എന്ന രാമചരിതപ്രയോഗം അസംബന്ധമായി കാണുന്നതിനാൽ അത് കവിതന്നെ പ്രയോഗിച്ചതോ, അച്ചടിപ്പിഴയൊ, എന്നറിവാൻ പാടില്ലാതിരിക്കുന്നു. മനസ, എന്ന് കണ്ണശ്ശപ്പണിക്കരുടെ പ്രയോഗമായിക്കാണുന്നതും അച്ചടിപ്പിഴയായിരിക്കണം. അൻപേണം, എന്ന് എഴുത്തശ്ശന്റെ കൃതിയിൽ കാണുന്നത്, മ്പ, എന്ന അക്ഷരം, ൻപ, മ്പ, എന്നു രണ്ടുമാതിരിയിൽ കൂടി ഇപ്പോഴും എഴുതിക്കാണുന്നതിനാൽ കവിതന്നെ പ്രയോഗിച്ചതായിരിക്കാം. അദ്യതനവിദ്വാന്മാരും, അമ്പ്, എന്നതും, അൻപ്, എന്നതും അഭേദമായി എഴുതിവരുന്നതിനാൽ അർത്ഥവിഷയത്തിൽ അനാവശ്യമായി ബുദ്ധിമുട്ടേണ്ടിവരുന്നു. എന്നു മാത്രമല്ല, അമ്പത് എന്നതിനെ ഇപ്പോഴും ചിലർ ഐമ്പത്, എന്നും ഐംപത് എന്നും, അമ്പത് എന്നും എഴുതിവരുന്നതിനാൽ വ്യവസ്ഥയില്ലാതാകുന്നു എന്നുമാത്രമല്ല, ഐംപത്, എന്ന തമിൾ പദം ഭേദിച്ച് മലയാളത്തിൽ അമ്പത് എന്നായിരിക്കുന്നതിനെ വീണ്ടും തമിൾരൂപമാക്കുന്നതുകൊണ്ട് മലയാളത്തിന്മേൽ തമിഴിന്നില്ലാതായി പോയ ഒരധികാരത്തെ മലയാളം തന്നെ പുനരുജ്ജീവിപ്പിക്കുകയാണല്ലോ? ഒരു ഉപഭാഷക്ക് മതൃഭാഷയോടുള്ള സാമ്യത്തെ കഴിയുന്നതും ചുരുക്കിയാലെ സ്വാതന്ത്ര്യം സിദ്ധിക്കുകയുള്ളൂ. ആകയാൽ തമിഴ്, സംസ്കൃതം മുതലായ ഭാഷകളിൽനിന്നും മലയാളത്തിൽ ചേർന്നിരിക്കുന്ന പദങ്ങൾക്ക്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |