ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തൃക്കണാമതിലകം
350



ഊക്കല്) മാത്രമായി നടത്തിപ്പോരുന്നത്. എന്നാൽ ഈ ഗ്രാമത്തിൽപ്പെട്ട മൂന്നില്ലക്കാർക്ക് ഇപ്പോൾ മൂന്നർഘ്യമായിട്ടും കണ്ടുവരുന്നുണ്ട്. ഈ ആചാരഭേദത്തിനുള്ള കാരണം അന്നു മൂന്നില്ലക്കാർ ഈ യോഗത്തിൽ ചേരാഞ്ഞിട്ടോ, അവർക്കവല്ല സംഗതിവശാലും സന്ധ്യാവന്ദനം മുടങ്ങുവാനിടവരാഞ്ഞിട്ടോ എന്താണെന്നു സൂക്ഷ്മമായി പറയുവാൻ സാധിക്കയില്ല. ശുകപുരം, പെരുമനം, ഐരാണിക്കുളം, വേന്നനാട്, ഈഗ്രാമങ്ങളിലുള്ള നമ്പൂതിരിമാരിലും ദുർല്ലഭം ചിലർ ഏകാർഘ്യകാരായിട്ടുണ്ട്. അവരും ഇതുപോലെ വല്ലകാരണത്താലും നിയമഭംഗം വന്നപോയവരുടെ വംശശാഖയിൽ പെട്ടവരായിരിക്കാം. ഏതായാലും, മെൽപറഞ്ഞ അപൂർവ്വസംഭവത്തിന്നു ശേഷം ഇരിങ്ങാലക്കുടക്കാരെല്ലാവരും മതിലകത്തുനിന്ന പിൻവലിച്ചു മതിലകത്തുകാരുടെ ംരം സാഹസപ്രവൃത്തിയാൽ മറ്റുള്ള മഹാബ്രാഹ്മണർക്കും അവരുടെമേൽ വൈരസ്യം ജനിക്കുവാനിടയായി. തൃക്കണാമതിലകത്തു കുളപ്പുരയിൽ കൂടിയിരുന്ന യോഗക്കാർ നമ്പൂതിരിമാരും ഓരോരുത്തരായി ഒഴിച്ചുപോകാൻ തുടങ്ങി. രക്ഷാധികാരിസ്ഥാനം വഹിച്ചിരുന്ന പടിഞ്ഞാറ്റേടത്തു പട്ടേരിയും ഈ നായന്മാർക്കു ചില നിരോധനകല്പനകളയച്ചു. എന്നാലിത്രയൊക്കയായിട്ടും സ്ഥിരനിശ്ചയന്മാരായ നായന്മാർ ശ്രമിച്ച കാര്യത്തിൽ നിന്ന് ഒരടിയെങ്കിലും പിന്നോക്കം വച്ചതുമില്ല.

ഇരിങ്ങാലക്കുടക്കാർ കൂട്ടത്തോടെ മടങ്ങിപ്പോന്നതിന്റെ ശേഷം മഹാബ്രാഹ്മണരെല്ലാവരുംകൂടി "പട്ടിണി" എന്ന ആഭിചാരകർമ്മത്തിന്നാരംഭിച്ചു. ഇത് അത്യാപത്തിൽ പെട്ട കേരളബ്രാഹ്മണർക്കു ശത്രുക്കളുടെനേരെ പ്രയോഗിക്കുന്നതിനുള്ള ഒരു ബ്രഹ്മാസ്ത്രമായിട്ടാണ് പണ്ടുള്ളവർ കരുതിപ്പോന്നിരുന്നത്. ഇരിങ്ങാലക്കുടക്കാർക്ക് ഇതല്ലാതെ മറ്റൊരു ആയുധവും പ്രയോഗിച്ചു നോക്കുവാനില്ലാതായിത്തീർന്നതിനാൽ അവരെല്ലാവരും അവിടെ ക്ഷേത്രത്തിലൊത്തുകൂടി മെൽപറഞ്ഞ ആഭിചാര കർമ്മവുമാരംഭിച്ചു. അഹസ്സുപകർന്നാൽ കുളിച്ചു നിത്യകൃത്യങ്ങൾ കഴിച്ചതിന്നു ശേഷം എല്ലാവരും ശത്രുസംഹാരകങ്ങളായ മന്ത്രങ്ങളെക്കൊണ്ടു തങ്ങളുടെ പരദേവതയെ സേവിച്ചു കൊണ്ടിരിക്കും.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/29&oldid=167720" എന്ന താളിൽനിന്ന് ശേഖരിച്ചത്