ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇങ്ങിനെ മദ്ധ്യാഹ്നംവരെ സേവ കഴിഞ്ഞാൽ വന്നുകൂടിയ ബ്രാഹ്മണർക്കൊക്കെ ചതുർവ്വിധവിഭവത്തോടുകൂടിയ സദ്യയുടെ വട്ടമായി.ദൂരദേശങ്ങളിൽനിന്നും മറ്റും വിശന്നുവരുന്ന അഥിതികളും വേറെയുള്ളവരും എല്ലാംകൂടി സദ്യക്കു പന്തിയിൽ നിരന്നിരുന്നാൽ സകല ഭക്ഷണസാധനങ്ങളും വിളമ്പി'കുടിക്കുനീർവീഴ്ത്തും. ബ്രാഹ്മണർ അതു കുടിക്കുന്നതിന്നു മുമ്പായി ആ യോഗത്തില്പെട്ട നാലു ബ്രാഹ്മണർ തങ്ങൾക്കു നേരിട്ട സങ്കടം ഇവരുടെ മുമ്പാകെചെന്നു.വിളിച്ചുചൊല്ലി കേൾപ്പിച്ചിട്ട്,"ഈ സങ്കടത്തിന്നുനിവൃത്തിവരുത്തി അന്നേനിങ്ങൾഉണ്ണാവൂ" എന്നു പ്രാർത്ഥിക്കുകയായി.അങ്ങിനെതന്നെഎന്ന് അവർ ശപഥം ചെയ്തു കൈകുടഞ്ഞെഴുനീറ്റിട്ട് എല്ലാവരുംകൂടി ശത്രുഹരമായ ഒരു വലിയ ആഥർവ്വണഹോമവും ജപവും മറ്റുമായി നേരം സന്ധ്യയാക്കും. സന്ധ്യാവന്ദനത്തിന്നു ശേഷവും ഈ ക്രിയയുടെ അവശേഷം നടത്തീട്ടു കേവലം പ്രാണരക്ഷയ്ക്കു മാത്രം പാകംചെയ്യാത്ത വല്ല ഫലമൂലങ്ങളും പച്ചവെള്ളവും കഴിച്ചു കിടന്നുറങ്ങും.അഹസ്സു പകർന്നാൽ പിന്നെ പിറ്റേദിവസവും കൃത്യം ഇതുതന്നെ. അങ്ങിനെ ഇവർ ഒരു മണ്ഡലം(നാല്പത്തൊന്നു ദിവസം) ഈ ക്രിയ നടത്തിപ്പോന്നു. അപ്പോഴക്കു മതിലകത്ത് ഊരാളന്മാരായ തെക്കേടത്തു നായരും വടക്കേടത്തു നായരും തമ്മിൽ ഒരു നിസ്സാരമായ സംഗതിയിൽ വെച്ച് അന്തഛിദ്രം മുഴുത്തുവശായി. തെക്കേടത്തു നായന്മാരിൽ ഒരു ചെറുപ്പക്കാരൻ ഒരു പന്നിയെ നായാടി ഓടിച്ചു വടക്കേടത്തു നായന്മാരുടെ സ്ഥലത്തുവെച്ച് എയ്തുകൊന്നു. വടക്കേടത്തു നായന്മാരിൽ ഒരുവൻ അതു കണ്ടിട്ട് ഈ പന്നി ഞങ്ങളുടെ സ്ഥലത്തു വന്നു ചത്തതാകയാൽ ഞങ്ങൾക്കു കിട്ടേണ്ടതാണെന്നും നേരമ്പോക്കായി പറഞ്ഞു.മറ്റെ ചെറുപ്പകാരൻ ഇതിന്നു കുറെ അധികപ്രസംഗവും അലക്ഷ്യവും ആയിട്ടാണ് മറുപടി പറഞ്ഞത്.അത് ഈ ആൾക്കു രസിച്ചില്ല. എന്തിന്നധികവും പറയുന്നു? അവർ തമ്മിൽ വാക്കു മുഴുത്തിട്ടൊടുക്കം ആയുധമെടുത്തു വെട്ടും കുത്തുമായി. കാരണവന്മാർ അതു കേട്ടുവന്ന് ഇരുഭാഗവും അനന്തരവന്മാരെ സഹായിച്ചു. കലഹം മുഴുപ്പിച്ച് ഇരുകക്ഷിക്കാരും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/30&oldid=167722" എന്ന താളിൽനിന്ന് ശേഖരിച്ചത്