ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃക്കണാമതിലകം.

ആൾശേഖരത്തോടുക്കൂടി വലിയ യുദ്ധത്തിന്നൊരുമ്പെട്ടു. ചേറ്റുവാമണപ്പുറത്തുകാർ മുഴുവനും ഇവരുടെ ഓരോ കക്ഷിയിൽചേർന്നു. ലഹളയും വളരെ ഭയങ്കരമായി തുടങ്ങി. ഛിദ്രാന്വേഷികളായ ഇരിങ്ങാലക്കുടെ ഗ്രാമണികളും ആൾക്കാരോടുക്കൂടി ഇതിന്നിടയിൽ കടന്നു രണ്ടു ഭാഗത്തും അസംഖ്യം ആളുകളെ കൊന്നൊടുക്കി. ഈ വലിയകലശലിന്നിടയിൽ തെക്കേടത്തുനായരുടേയുംവടക്കേടത്തു നായരുടേയും വംശം മുഴുവനും മുടിച്ച് വീടുകളും ചുട്ടുപൊട്ടിച്ചു. ഇതുകൊണ്ടും കഴിഞ്ഞില്ല. പിന്നെത്തെ കലാപമാണ് ഇതിലും കഠോരമായിത്തീർന്നത്. തൃക്കണാമതിലകത്തെ മതിലുകൾ ഇടിച്ചു പൊളിച്ചു, ഗോപുരങ്ങൾ ചുട്ടെരിച്ചു. അഗ്രശാലകൾക്ക് തീവെച്ചു. എന്നുമാത്രമല്ല, ആ മഹാക്ഷേത്രം മുഴുവനും പൊടി ഭസ്മമാക്കിത്തീർത്തുകളഞ്ഞു. ആരാണ്, എന്താണ്, ഏതാണ്, എന്നൊന്നും "കേൾപ്പോരും കേൾവിയും" ഇല്ലാത്തെ സ്ഥലത്തെ അത്യാവ്യേശത്തോടുക്കൂടിയ പലതരം കൊള്ളക്കാർ കടന്നുകൂടിയാൽ എന്തൊക്കെ ഉണ്ടാക്കുമോ അതൊക്കെയും, അതിലധികവുംകൂടി അവിടെസംഭവിച്ചു എന്നേ പറയേണ്ടതുള്ളു യഥാശക്തി പണ്ടങ്ങളും പാത്രങ്ങളും ഓരോരുത്തർ അപഹരിച്ചു. ചിലർ സ്ഥാവരസ്വത്തുക്കൾ കൈവശപ്പെടുത്തി. ഈ കൂട്ടത്തിലാണ് ഇരിങ്ങാലക്കുട, തിരുവഞ്ചിക്കുളം മുതലായ പല ക്ഷേത്രങ്ങൾക്കും സ്വത്തു വർദ്ധിച്ചത്. തൃക്കണാമതിലകത്തിന്നു കിഴേടമായിരുന്ന തൃപ്പേക്കുളം, അന്തിക്കാട് ഗുരുവായൂര മുതലായ പല ക്ഷേത്രങ്ങൾക്കും സ്വാതന്ത്ര്യം, സിദ്ധിച്ചു. കാലത്തിന്റെ ശക്തികൊണ്ടോ,ഇരിങ്ങാലക്കുടക്കാരുടെ ആഭിചാരകർമ്മത്തിന്റെ ബലംകൊണ്ടോ എന്തുകൊണ്ടെങ്കിലും"തൃക്കണാമതിലക"ത്തിന്റെ മഹിമയും ഇങ്ങനെ കലാശിച്ചു. മഹത്തായ പരമേശ്വരബിംബം മാത്രം അവിടെ നശിക്കാതെശേഷിച്ചു. അതിന്നും ക്രമേണ കഠിനമായ കഷ്ടത നേരിട്ടു. കാലാന്തരത്തിൽ മഹമ്മദീയരും ക്രിസ്ത്യാനികളും ഈ ക്ഷേത്രസ്ഥാനത്തു പള്ളികയറ്റി. ഇതിന്നുപുറമെ ദ്വീപാന്തരത്തിൽ നിന്നു വന്നുകൂടിയ ചില ക്രിസ്ത്യാനികൾ ഈ മഹേശ്വരവിഗ്രഹം അവിടുനിന്ന് ഇളകി പറിച്ചെടുത്തു കപ്പലിൽ കയറ്റി കൊച്ചിയിൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/31&oldid=167723" എന്ന താളിൽനിന്ന് ശേഖരിച്ചത്