ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രസികരഞ്ജിനി.

?, വീഴുന്നതു തന്നെ ഒരു ഭംഗിയില്ലാത്ത വിധത്തിൽ ഒരു പുറം മാത്രം അടിച്ചും ഇങ്ങിനെ ഒരുക്രമമില്ലാതെ വല്ലവിധത്തിലും കാർയ്യം കലാശിപ്പിക്കുന്നതല്ലാതെ അത് വേണ്ടതുപോലെ ആകണമെന്ന ആരെങ്കിലും ശ്രദ്ധവെക്കാറുണ്ടോ? തയിരോ ഓ-ഓ-ഓ-തയി-യിർ-എന്നിങ്ങിനെ മാത്രതെറ്റിച്ച് അളന്ന തയിർക്കാരന്റെ കുടംതട്ടി ഉടച്ച വൈയ്യാകരണനും അരിയുടെ തിള പാട്ടിന്റെ താളത്തോടൊക്കുന്നില്ലെന്ന്‌വെച്ച് അരിപ്പാത്രം തട്ടിമറിച്ചസംഗീതവിദ്വാനും ലൗകിക വിഷയത്തിൽ മൂഢന്മാരാണേന്നല്ലേ നാം ധരിച്ചിരിക്കുന്നത്. ഇതിലും വലിയ ഒരു തെറ്റായ ധാരണപാടുണ്ടോ? കാര്യത്തിന്റെ സ്ഥിതി ഇങ്ങിനെയിരിക്കെ, ഉണ്ണുകയും ഉറങ്ങുകയും, നിലക്കുകയും ഇരിക്കുകയും ചാടുകയും ഓറ്റുകയും കരയുകയും ചിറിക്കുകയും(ഇങ്കിരീസിൽ ചിറിക്കു എന്നത്" പ്രസിദ്ധമാണല്ലോ) എന്നു വേണ്ട സകലത്തിന്നും ചിലനിശ്ചങ്ങളൊക്കെ ചെയ്തിട്ടുള്ള വെള്ളക്കാർ നാം അപരിഷ്കൃതന്മാരാണെന്നു പറയുന്നതിൽ എന്താണ് ആശ്ചർയ്യപ്പെടുവാനുള്ളത്. അതിനാൽ നാട്യ വിദ്യയെ സംബന്ധിച്ച് പ്രാചീനഹിനുയവന പണ്ഡിതന്മാർ ഉണ്ടാക്കീയട്ടുള്ള നിയമങ്ങളെ നാം എന്നാണ് കൃത്യമായി അനുസരിക്കാൻ പഠിക്കുന്നത് അക്കാലത്തു മാത്രമെ നാം പരിഷ്കൃതന്മാരെന്നുള്ള പേരിന് അർഹന്മാരായി ത്തീരുകയുള്ളു. അക്കാലത്ത് നമ്മുടെ നാടകങ്ങളിലും നോവലുകളിലും ഇപ്പോൾ കണ്ടുവരുന്ന ദോഷങ്ങൾ തീരെ ഇല്ലാത്തതാണെന്ന് കാണുകയും ചെയ്യും".ഇങ്ങിനെ ബഹുഗൗരവ ഭാവത്തൊട് ഒരു കാൽമണിക്കൂറുനെരം തന്നെതാൻ പ്രസംഗിച്ചതിന്റെ ശേഷമാണ് എന്റെ കഥയിൽ നായികയാകുവാൻ തീർച്ചയാക്കിയിരുന്ന യുവതീരത്നത്തിന്റെ അടുക്കലെക്ക് യാത്രപുറപ്പെട്ടത്. അവിടെചെന്നാൽ ഇന്നിന്നവാക്കുകൾ പറക. ഇന്നിന്ന നാട്യങ്ങൾ നടിക്കുക എന്നുള്ളതെല്ലാം കാലെകൂട്ടി മനസ്സുകൊണ്ട് നല്ലവണ്ണം ആലോചിച്ചുവെച്ച് ഒരുറിഹർസൽ(ചൊല്ലിയാട്ടം) കൂടി കഴിച്ചിട്ടുണ്ടായിരുന്നു. എന്നുമാത്രമല്ല അവളെ കേൾപ്പിക്കുന്നതിന് തൽക്കാലം ഉണ്ടാക്കിയ രണ്ടു മൂന്നു, ശ്ലോകങ്ങൾ മൂന്നുനാലു പ്രാവിശ്യം ഉരുക്കഴിച്ച് എന്റെ മേശപ്പു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/34&oldid=167726" എന്ന താളിൽനിന്ന് ശേഖരിച്ചത്