ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോമളവല്ലി.

അപഹൃതചിത്തവൃത്തിയാക്കിച്ചെയ്ത ആ ജനം ഇതാ ഭവതിയുടെ കൃപാകടാക്ഷ വിക്ഷേപത്തേ കാംക്ഷിച്ചുംകൊണ്ട് ഭവതിയുടെ സന്നിധാനത്തിങ്കൽ പ്രത്യക്ഷീഭവിച്ചിരിക്കുന്നു.

കോമളവല്ലി-ആർയ്യ ഭവാന്റെ പേരിൽ എനിക്കുള്ള പ്രണയം അപ്രമേയമോ സിമാരിതമോ ആണെങ്കിലും ഇക്കാര്യത്തിൽ ഭവദഛാനുസരണം പ്രവൃത്തിക്കുന്നതിൽ അനിവാര്യമായ ഒരു പ്രതിബന്ധമുള്ളതായി ഞാൻ ആശിങ്കിക്കുന്നു.

ഞാൻ-("ഇയാശങ്ക" എന്ന ശ്ലോകം പകുതിചൊല്ലി ഈ സന്ദർഭത്തിൽ യോജിക്കുന്നില്ലെന്നറിഞ്ഞ പെട്ടെന്നു നിർത്തി)അല്ലയോ! അഗണിത ഗുണഗണാഢ്യെ!,ആ പ്രതിബന്ധമെന്താണെന്ന എന്നെ പഴിപോലെ ധരിപ്പിച്ചാലും, രോഗകാരണമറിയാതെ എങ്ങിനെയാണ് ചികിൽസിക്കുന്നത്.

കോ-താതൻ ഈ സംഗരിയിൽ പ്രതികൂലിയാണെന്നുള്ള ഏക സംഗതിതന്നെ.

ഞാൻ-അല്ലയോ ഗതിവിജിതമഹാവമ്പെഴും കൊമ്പനാനെ!പരസ്പരാനുരാഗമുള്ള സ്ത്രീപുരുഷന്മാർ മാതാപിതാക്കന്മാരുടെ ഇഛയെ അതിക്രമിച്ച് ഗൂഡമായി വിവാഹം നടത്തിപ്പോരാറുണ്ടെന്നുള്ള കഥ ഭവതിക്ക് നിശ്ചയമില്ലേ. അതിനാൽ ഭവതി എന്തിനു സംശയിക്കുന്നു.ഉടനെ ഈ സ്ഥലം വിട്ടുപൊകുന്നതിന്നുവേണ്ട ഒരുക്കങ്ങൾ ചെയ്താലും

കോ-ഭവാൻ പറയുന്നത് ശരിതന്നെയാണെങ്കിലും താതന്റെ അഭിപ്രായമെന്താണെന്ന് കൂടി അറിഞ്ഞതിന്നുശേഷമല്ലേ നല്ലത്. ഒരു സമയം എന്റെ ശങ്കക്കെ അടിസ്ഥാനമില്ലെന്നു വന്നേക്കാം.

ഞാൻ- കൊള്ളാം അതുത്തമപക്ഷം തന്നെ. ആ അഭിപ്രായം ഞാൻ അറിഞ്ഞുവരാം എന്നുപറഞ്ഞ് കോമളവല്ലിയുടെ പിതാവായ സിംഹോദരന്റെ അടുക്കെച്ചെന്നു. 'സിംഹോദരഭഗവാനെ ഇതാ ഞാൻ അഭിവാദ്യം ചെയ്യുന്നു.' എന്നുപറഞ്ഞു

സിം- മംഗളം ‌ ഭവിക്കട്ടേ

ഞാൻ‌-ഭഗവത്സമീപത്ത് ഇപ്പോൾ ആഗമിക്കുന്നതിന്നുള്ള കാരണം വഴിപോലെ കേട്ടാലും.

.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/37&oldid=167729" എന്ന താളിൽനിന്ന് ശേഖരിച്ചത്