ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

=ഭാഷാവിക്രമോർവ്വശീയസാരം

ക്ഷീനിച്ചതിൽ പ്രഥമനായൊരിനിക്കുമാർഗ്ഗം കാണിച്ചമാന്യരുറ്റെ കാലിണ കൈതൊഴുന്നേൻ മലയാളഭാഷയായിഹ വിലസീടുന്ന വിക്രമോർവ്വശീയത്തെ പലകുറി പാർത്താലോചിച്ചലസായതിനുള്ള സാറ്റമെഴുതുന്നേൻ. വിക്രമോർവ്വശീയസാരം എന്ന ഗ്രന്ധം മൂന്നാക്കി വിഭാഗിച്ചിരിക്കുന്നു. അവകളിൽ ഒന്നാംഭാഗം പ്രകൃതനാടകത്തിലെ നാകനായികാവിദൂഷകാദികൾ തങ്ങളുടെ മനോവാക്കായകർമ്മങ്ങളെക്കൊണ്ട് പലപ്പോഴും പല ദേശങ്ങളിലുമായി ചെയ്യുന്നതും അന്യോന്യം സംബന്ധമുള്ളതുമായ കർമ്മസമൂഹം തന്നെയായിരിക്കുന്ന കഥാസാരത്തിന്റെ വിവരണം. രണ്ടാം ഭാഗം കഥാസാരങ്കൊണ്ട് സ്പഷ്ടമാകുന്നതും നായകാദികളെ സംബന്ധിച്ച്തുമായ ഗുണത്തിന്റെയും ദോഷത്തിന്റെയും സാരത്തെപ്പറ്റിയ വിവരണം. മൂന്നാം ഭാഗം പ്രകൃതനാടകം നടിച്ച് കാണുന്നവർക്കും കേൾക്കുന്നവർക്കും പരമാനന്ദത്തെ ഉണ്ടാക്കുന്നതും പരസ്പരം ഗുണാദികൾ കൊണ്ടും അനുകൂല കാലദേശാദികൾ കൊണ്ടും വർദ്ധിക്കുന്നതും രോമാഞ്ചം സ്വേദം കടാക്ഷം മന്ദഹാസം നിറപ്പകർച്ച ചഴപ്പ് മുതലായതുകൊണ്ട് പ്രത്യക്ഷമാകുന്നതും ഓർമ്മ വിഷാദം സംശയം ഉന്മാദം ഹർഷം മുതലായവകൊണ്ട് തിരമാലകൾകൊണ്ട് സമുദ്രം പോലെ വർദ്ധിക്കുന്നതും ആയ രസത്തിന്റെ സാരത്തെ പറ്റിയ വിവരണം. നാടകാദി രൂപകങ്ങലെല്ലാം നടിച്ച് സഭാവാസികളെ കാണിച്ച് രസിപ്പിക്കേണ്ടതാകയാൽ അതിനുള്ള കഥാസാരങ്ങളെല്ലാം രസമയങ്ങളായിരിക്കണം. മാനസികവികാർമ് കൊണ്ടുള്ള യാതൊരു ഭേദഗതിയും പുറത്തുവരാതെയിരിക്കുന്ന ഒരുവന്റെ സ്തോഭം നടിപ്പാനെന്താണ് വകയുള്ളത്? അത് ഒരുവിധം നടിച്ചാൽ കാണ്മാനാർക്കാണ് രസമുണ്ടാകുന്നത്? ഇഛാദ്വേഷാദ്യങ്ങളായ പലപലമരണാദി ചരങ്ങൾ കൊണ്ട് ഉള്ളീലകിമറിഞ്ഞ് മൂലം കണ്ണൂം പുരികം തല കാല മുതലായ സകല അംഗോപാംഗങ്ങൾക്കും സ്വരം മുതലായവകൾക്ക് വളരെ ഭേദഗതികൾ സംഭവിക്കുന്നതുകൊണ്ട് ആളെ കണ്ടാൽ തീരെ അറിയാത്തവിധമായ ഒരുവന്റെ സ്തോഭം നടിക്കുവാനെത്ര വകയുണ്ട്? ആ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dvellakat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/41&oldid=167734" എന്ന താളിൽനിന്ന് ശേഖരിച്ചത്