സൈന്ന്യോന്മൂലനാശനം കൊണ്ട് ദേവേന്ദ്രനു വളരെത്തവണ സഹായിച്ചിട്ടുള്ളവനും കരുണാശാലിയും ആയിരിക്കുന്ന രാജാവിന്ന് അപ്സരസ്ത്രീകളുടെ ഈ പ്രാത്ഥനയെക്കേട്ടപ്പോൾ അവരെ രക്ഷിപ്പാനുള്ള ഉത്സാഹം ഉള്ളിലൊതുങ്ങാത്തവിധം ഉണ്ടാകുമെന്ന നിശ്ചയമാണല്ലോ. ഇദ്ദേഹം ഏതുസന്ദർഭത്തിലാണ് അവിടെ അപ്പോൾ വന്നതെന്ന് കെൾക്കുന്നവർക്കും ദേവപക്ഷപാതിയും ആകാശഗമന സമർത്ഥനുമാണോ എന്ന അപ്സരസ്ത്രീകൾക്കും, ഇദ്ദേഹം ആരാണെന്ന് രണ്ടുവകക്കാർക്കും ഉണ്ടാകുന്ന സശയങ്ങളെത്തീർക്കാനായിട്ടാകുന്നു 'എന്റെ' എന്നപദത്തിന്ന് ഒന്നാമത്തെയും രണ്ടാമത്തെയും വിശേഷണങ്ങൾ. മനുഷ്യജാതിക്കുകിട്ടാത്തതായ ആകാശഗമന ശക്തി ഇദ്ദേഹത്തിന്നെങ്ങിനെ ഉണ്ടായി എന്ന സംശയത്തേത്തീർപ്പാൻ ഈ അങ്കത്തിൽത്തന്നെ സഹജന്ന്യയുടെ വാക്കിൽ 'സോമദത്തമായ'എന്നവിശേഷണംങ്കൊണ്ട് ഇദ്ദേഹത്തിന്റെ തെർ ദിവ്യമാണെന്നു വെളിപ്പെടുത്തും. പ്രകൃതരക്ഷാകർത്താവിന്റെ കർമ്മം സൂക്ഷ്മത്തോളം അറിവാനും അറവിപ്പാനും ആയിട്ടാണ് "എന്തിൽനിന്ന്" എന്നതുമുതൽ "കൊടുമുടിയിൽ" എന്നതുവരെ രാജാവും അപ്സരസ്ത്രീകളും തന്മിൽ ചെയ്ത സംഭാഷണം. ഉർവ്വശി പോയാൽ ത്രൈലോക്യനാഥനായിരിക്കുന്ന ദേവെന്ദ്രന്റെ സർവ്വസ്വസാരവും, സൌന്ദര്യാദി സ്ത്രീഗുണങ്ങളും, സ്വർഗ്ഗസുഖവും, ഞങ്ങളുടെ ജീവനും, പോയകൂട്ടത്തിലായി എന്ന അർത്ഥങ്ങളെ സൂചിപ്പിക്കുന്നതിന്നാകുന്നു ഉർവ്വശിയുടെ നാലുവിശേഷണങ്ങൾ. ഉർവ്വശിയെ പിടിച്ചുകൊണ്ടുപോയി, എന്നക്രീയക്കു ചിത്രലേഖയോടുകൂടി എന്നവിശേഷണങ്കൊണ്ട് അവർതമ്മിൽ സർവ്വാവസ്ഥകളിലും പിരിയുന്നതല്ലെന്ന് വന്നതിനാൽ അതിസ്നേഹം സൂചിക്കുന്നു. രാജാവ് 'കേശി' എന്നുപറയാതെ 'ആവികൃതി' എന്നു പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന്റെ ദേവപക്ഷം സ്ഫുടമായിരിക്കുന്നു. ആ സംഭാഷണത്തിന്റെ ഇടയിൽ രാജാവുപറഞ്ഞ സമാധാനവാക്കുകൊണ്ടു അപ്സരസ്ത്രീകൾക്ക് അപ്പോൾ ഉണ്ടായിരുന്ന ദുഃഖം അതിദാരുണമാണെന്നും രാജാവിന്റെ അമാനുഷമായ ഈ ഉൽകൃഷ്ടോൽത്സാഹഗുണത്തെക്കണ്ട് പരമാനന്ദ വിസ്മയ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |