ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

366

രസികരഞ്ജിനി

ങ്ങൾ കൊണ്ടിളകിയ അപ്സരസ്ത്രീകൾ ഇതോടുചേർന്ന മറ്റുസകല ദിവ്യഗുണങ്ങളേയും ഇതിനെല്ലാം മൂലമായ ചന്ദ്രപൗത്രത്വത്തേയും ഓർത്ത് വിസ്മയത്തേക്കളയുന്നതുകൊണ്ട് രാജാവിന്ന് പൂർവദിവ്യ ഗുണചരിതങ്ങൾ പലതുമുണ്ടെന്നും വന്നുകൂടി. "നോക്കട്ടെ - യത്നം ചെയ്യാം . പിന്നെ "സൂത" എന്നതുമുതൽ "കൊടിക്കൂറയും " എന്നതുവരെയുള്ള ഗ്രൻഥം കൊണ്ട് ശത്രുജയാദി സകല കാര്യസാധകമായ പ്രതാപത്തിന്റെ വലിയ ഒരംഗമായിരിക്കുന്ന വേഗത്തേ രാജാവ് സമ്പാദിച്ചുവെന്നു പറയുന്നു "ആ രാജർഷി എന്നുമുതൽ "തീർച്ചതന്നെ" എന്നതുവരെയുള്ള ഗ്രൻഥം കൊണ്ട് അപ്സരസ്ത്രീകൾക്ക് പ്രകൃതകാര്യസിദ്ധിയിൽ അത്യാവേശം മൂലമായി ഉണ്ടാവുന്നതും കാര്യസിദ്ധിവരെ അകത്തും പുറത്തും ഒരുപോലെ ശക്തിയായി ബാധിക്കുന്നതും ആയ കഠിന മനോവേദന കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യത്തെപ്പറയുന്നു. ചിത്രലേഖ താങ്ങിപ്പിടിച്ചും മറ്റുമുള്ള ഉർവശിയുടെ പ്രവേശംകൊണ്ട് അന്ന്യദിവ്യസ്ത്രീകൾക്കുകൂടി ഇല്ലാത്ത അതിസുകുമാരസ്വഭാവം തോന്നുന്നു. ചിരകാലസഹവാസാദദൃഢീകൃതസ്നേഹയായ ചിത്രലേഖയും ചക്ഷു:പ്രീതികരങ്ങളായ ഉർവശിയുടെ സൗന്ദര്യതാരുണ്യലാവണ്യാദി ഗുണങ്ങളെക്കണ്ട ഉടൻതന്നെ അതിപക്ഷപാതിയായിത്തീർന്ന രാജാവും ആ മോഹാലസ്യത്തെ തിവേഗത്തിൽ കളവാൻ ഉൽക്കടേഛയോടുകൂടി ചെയ്യുന്ന പ്രവൃത്തികളെ "തോഴി ! ആശ്വസിക്കു" എന്ന മുതൽ "തോന്നുന്നുവല്ലോ' എന്നതുവരെയുള്ള ഗ്രൻഥങ്കൊണ്ട് പറയുന്നു. സംഭ്രമം കൊണ്ടാകുന്നു ചിത്രലേഖ അപ്പോൾ പനിനീർമുതലായവയെ പ്രഭാവത്താൽ നിർമ്മിക്കാതിരുന്നത്. "കാഴ്ങ്കഹരിചന്ദനം" "കഴ്ങ്കയീമൃദുവസനം" -കാഴ്ങ്കിളങ്കുന്നു തടിച്ചൊരു കൊങ്കകൾതൻനടുവിൽ സുരദ്രുസുമമാല്യം. "ജഗത്രയംവഴിക്കുകാക്കുന്നുവലാരിവൈഭവാൽ" എന്നതിന്ന് ചട്ടുകപ്രായന്മാരായ ഭൃത്യന്മാർ ചയ്യുന്നതെല്ലാം സ്വാമിചെയ്യുന്നതായി വിചാരിക്കേണമെന്നഭിപ്രായം. പിന്നെ ക്രമത്തിൽ ഉർവശിക്കു തന്റേടമുണ്ടായ്തായി അറിഞ്ഞ് രാജാവും ചിത്രലേഖയും സന്തോഷിച്ചതിന്റേ ശേഷം അസുരന്മാരെ മടക്കി ഓടിച്ചു എന്ന വർത്തമാനം ചിത്രലേഖ പറ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/44&oldid=167737" എന്ന താളിൽനിന്ന് ശേഖരിച്ചത്