രസികരഞ്ജിനി
ഒരു ദുമ്മരണം
ഇങ്ങനെ കരഞ്ഞും പിഴിഞ്ഞും ഇരുന്നും കിടന്നും പാതിരാവരെ പണിപെട്ടു കഴിച്ചൂട്ടി. അദ്ധ രാത്രിയായപ്പോൾ വിശപ്പും ദാഹവും സഹിക്കവയ്യാതെ ദീനപരവശയായിട്ടു കുറഞൊന്നു മയങ്ങി . ഹൃദയശല്യങ്ങളായ അനേകവിധം മനോവികാരങ്ങളാൽ ആകുലപ്പെട്ടിരിക്കുന്ന ഈ സുകുമാരിയിൽ ഗാഢനിദ്രയ്ക്കു പ്രവേശം കിട്ടാതെ അവളെ അൎദ്ധനിദ്രയ്ക്കു അധീനയാക്കി ദുസ്വപ്നവേദനയെ അനുഭവിപ്പിക്കുമ്പോൾ പുറത്തേക്കുള്ള ജനാലയിന്മേൽ ആരോവന്നു മുട്ടുന്നശബ്ദം അവളെ ഈ കഷ്ട സ്ഥിതിയിൽ നിന്ന രക്ഷപെടുത്തി . അസമയത്തുണ്ടായ ഈ ശബ്ദം ഉണന്നെഴുന്നേറ്റിരുന്ന ദേവകിക്കുട്ടിയെ ക്ഷണനേരം ഭയപ്പെടുത്തിയെങ്കിലും ഉടനെ 'ദേവി ദേവി' എന്ന വാത്സല്യ പൂരിതമായ നീട്ടി വിളി സമാധാനത്തെ മാത്രമല്ല സമയത്തിന്നടുത്ത സന്തോഷത്തെ കൂടി ജനിപ്പിച്ചു 'ദേവി' എന്ന ഓമനപ്പെര കുമാരൻ നായരല്ലാതെ മറ്റാരും ഉപയോഗിക്കുക പതിവില്ല . കുമാരൻ നായരുതന്നെ ആ പേരിലുള്ള പ്രതിപത്തിവിശേഷം കൊണ്ട അപൂൎവ്വമായിട്ടു മാത്രമേ അത് എടുത്തു പെരുമാറാറുള്ളൂ. ദേവകിക്കുട്ടിയുടെ ഇപ്രകാരമുള്ളവിചാരങ്ങളുടെ ഇടക്ക
"ദേവി, ദേവി , ഈ വാതൽ തുറക്കു; ഞാനാണ്, ഭയപ്പെടേണ്ട " എന്ന പിന്നെയും ജനവാതുക്കൽ മുട്ടിവിളിക്കുന്നതു കേട്ട ദേവകിക്കുട്ടി ചെന്ന
"വാതൽതുറക്കട്ടെ , മേൽ,ട്ടാണ് സൂക്ഷിക്കണേ "
എന്നുപറഞ്ഞ ഒരു ജനാലവാതിൽ സാവധാനത്തിൽ തുറന്നു അപ്പോൾ നാട്ടുവെളിച്ചത്തിന്റെ സഹായത്താൽ കുമാരൻനായർ ഒരു എലപ്പൊതിയും കിണ്ടിയും ആയിനിൽക്കുന്നതു കണ്ടു കുമാരൻനായരുടെ ആ ഒരു നിലകണ്ടപ്പോൾ സാന്താപാശ്രുവോ സന്തോഷാശ്രുവോ എന്തുതന്നെയായാലും ദേവകിക്കുട്ടിയുടെ കണ്ണിൽനിന്ന് തെരുതെരെ കണ്ണുനീർ ഒഴുകുവാൻ തുടങ്ങി . കുമാരൻ നായരുടെ ശ്വാസോഛ്വാസത്തിന്റെ മാത്രമുറുകി ഇടക്കിടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |