--xii--
അവരിൽ ഒരാളാണ് രഘു. ഈ സ്ഥിതിക്ക് ഈ കാവ്യത്തിന്നു 'സൂര്യ്യവംശം' എന്നോ മറ്റോ പേർ കൊടുക്കാതെ രഘുവിന്റെ പേർ പിടിച്ചു രഘുവം ശം എമ്മു പേരിട്ടതു മറ്റെല്ലാ രാജാക്കന്മാരെ ക്കാളും ഗുണവാൻ രഘുവാകയാലായിരിക്കണമെ ന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ദിലീപൻ ര ഘുവിന്ന് ആ പേരിടുവാൻ കാരണം 'രഘു' എന്ന ശബ്ദത്തിൽ ഘടിതമായ ധാതുവിന്റെ അർത്ഥം നോക്കി രഘു ഭൂമിക്കൊക്കയും നാഥനാവുമെന്നും ദിഗന്തവിശ്രാന്തകീർത്തിയാവുമെന്നും കണ്ടിട്ടാണെ ർന്നു കവി പറയുന്നു. അതുപ്രകാരം ഈ കാവ്യവും ലോകത്തിലൊക്കയും പ്രസിദ്ധമായി, സാഹിത്യ ലോകചക്രവർത്തിയായിത്തീരുമെന്നു കണ്ടിട്ടാണോ കവി ഈ കാവ്യത്തിന്നു രഘുവംശം എന്നു പേരിട്ട ത് എന്നു തോന്നും. മഹാകവിയുടെ ഇംഗിതം എങ്ങിനെ അറിയാം? അതിരിക്കട്ടെ.
ഇതിൽ വർണ്ണിക്കപ്പെട്ട ഓരോ രാജാക്കന്മാരു
ടേയും ചരിത്രം ഓരോ പ്രകാരത്തിൽ വിശേഷം കൂ
ടിയതും ഓരോ പ്രത്യേകപാഠങ്ങൾ പഠിക്കുവാൻ ഉ
പകരിക്കുന്നതുമാണ്. കാവ്യത്തിന്റെ ഉദ്ദേശം പു
രുഷാർത്ഥോപദേശവും രസാസ്വാദനവുമാണല്ലോ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.