ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഗ്നി പ്രണയനം കഴിഞ്ഞുവെന്ന് ആരും പറയാ തെതന്നെ അറിയിക്കുന്നു ഹോമദ്രവ്യങ്ങളുടെ ഗന്ധ ത്തോടു കൂടി വായുവിനാൽ ഇളക്കപ്പെട്ട പുക ആ ശ്രമത്തിന്നഭിമുഖമ്യി വരുന്നവരുടെ പാപത്തെ കളഞ്ഞ് അവർക്കു ശുദ്ധി വരുത്തിയിരുന്നു. ദിലീ പൻ ആശ്രമം സമീപിച്ചപ്പോൾ കുതിരകളുടെ ത ളർച്ച തീർക്കുവാൻ തേരാളിയോടാജ്ഞാപിച്ചു , പന്തി യെ തേരിൽ നിന്നിറക്കി താനും താഴെയിറങ്ങി. ഇ ന്ദ്രിയങ്ങളെ വിഷയങ്ങൾക്കു കണ്ടു കിട്ടാത്ത വിധം ഒ ളിപ്പിച്ച് വെച്ചവരും സഭ്യന്മാരുമായ മഹർഷിമാർ, നീതിശാസ്ത്രംകൊണ്ടു സൂക്ഷ്മകായങ്ങളെ എപ്പോഴും കാണുന്നവനും ,പൂജ്യനും സഭായനും ആയ ദിലീ പനെ യഥായോഗ്യം സല്ക്കരിച്ചു.സന്ധ്യാവന്ദ നം ചെയ്തതിനു ശേഷം അരുന്ധതീസഹിതനായി, സ്വാഹാസഹിതനായ അഗ്നിയെപോലെ ശോഭി ക്കുന്ന വസിഷ്ഠമഹർഷിയെ ആ രാജദമ്പതിമാർ ചെന്നുകണ്ടു. അവർ വസിഷ്ഠമഹര്ഷിയുടേയും അരു ന്ധതീദേവിയുടേയും പാദങ്ങളിൽ നമസ്കരിച്ചു. അ വർ സന്തോഷത്തോടെ രാജദമ്പതിമാരെ അനു

ഗ്രഹിക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/34&oldid=167840" എന്ന താളിൽനിന്ന് ശേഖരിച്ചത്