ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

55

മൂന്നാമദ്ധ്യായം

യൌവരാജ്യാഭിഷേകം.

വളരെക്കാലം തന്നാൽ വഹിക്കപ്പെട്ടതായ ഏറ്റവും ദുർവ്വഹമായിരിക്കുന്ന രാജ്യഭാരതത്തെ പുത്ര സാഹായംകൊണ്ടു മേലിൽ ലഘുവാക്കേണമെന്നു വിചാരിച്ചിട്ടു, സ്വഭാവത്താലും ,സമസ്കാരസകൊ ണ്ടും വിനയം സിദ്ധിച്ചവനായ രഘുവിനെ യുവരാ ജാവാക്കി ദിലീപൻ അഭിഷേകം ചെയ്തു. താമരപ്പൂ വിൽനിന്നു നൂതനമായുണ്ടായ ഉല്പത്തിലേയ്ക്കു സൌഭാഗ്യലക്ഷ്മി അംശംകൊണ്ടു പകരുന്നതുപോ ലെ ഗുണാഭിലാക്ഷിണിയായ രാജലക്ഷ്മി ദിലീപമ ഹാരാജാവാകുന്ന മൂലസ്ഥാനത്തിൽനിന്ന് അധി കം അകൽച്ചകൂടാതെയിരിക്കുന്ന യുവരാജാവിനേ യും ആശ്രയിച്ചു. അഗ്നി സാരഥിയായ വായുവി നോടു ചേർന്നപോലെയും ,ആദിത്യൻ ശരൽക്കാല ത്തോടു ചേർന്നപോലെയും ,ഗജം മദപ്രവാഹത്തോ ടു ചേർന്നപോലെയും , ദിലീപൻ രഘുകൂടെ സഹായ ത്തിന്നുണ്ടായപ്പോൾ ഏറ്റവും അസഹ്യനായി ത്തീർന്നു.

രഘുവും ഇന്ദ്രനും തമ്മിലുള്ള യുദ്ധം

ഇന്ദ്രതുല്യനായ ദിലീപൻ രാജകുമാരന്മാരുടെ സഹായത്തോടുകൂടിയ ധനുർദ്ധരനായ രഘുവിനെ













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/75&oldid=167881" എന്ന താളിൽനിന്ന് ശേഖരിച്ചത്