ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആഡംബരവേഷങ്ങളിൽ നിരന്ന അകമ്പടിക്കാരായ ഭടജനങ്ങളുടെ സൈനികപ്രഭാവങ്ങളും സമരാങ്കണമുഖന്മാരായി പ്രസ്ഥാനം ആരംഭിക്കുന്ന നേതൃസംഘത്തെ സമഗ്രവീര്യന്മാരാക്കി. രാജ്യത്തിന്റെയും സ്വസ്വാമിയുടെയും സകല ആശയും മോഹവും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ബാദ്ധ്യതയെ താൻ ഗ്രഹിക്കുന്നു എന്നുള്ള ഗൗരവത്തെ മുഖത്തു പ്രകാശിപ്പിച്ചും ആശംസകളെയും ആശിസ്സുകളെയും അശ്വകണ്ഠത്തോളവും താഴ്ന്നുള്ള ശിരഃകമ്പനങ്ങളാൽ അംഗീകരിച്ചുകൊണ്ടും ടിപ്പുസുൽത്താനായ ഡിംഭസമഗ്രന്റെ പദാതിനിരയായ വ്യാഘ്രസഹസ്രങ്ങളെ അമർത്താൻ, യശശ്ചന്ദ്രഹാരത്താൽ പരിവേഷ്ടിതനായ ആ നായകകുലമഹാരത്നം രശ്മിസൂത്രത്തെ ഇളക്കി.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/207&oldid=168047" എന്ന താളിൽനിന്ന് ശേഖരിച്ചത്