ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്നു രാത്രിതന്നെ കാമുകവേഷം കെട്ടി പുറപ്പെട്ടുകൊള്ളുക എന്ന് ഒരു ആജ്ഞകൂടി ഉണ്ടായപ്പോൾ, മാനവിക്രമൻ തലതാഴ്ത്തി അനുസരണം അഭിനയിച്ചു. തങ്ങളുടെ ഒരു ബന്ധുവാൽ പ്രയോഗിക്കപ്പെട്ട ലേഖനം ഉണ്ണിത്താന്റെ മനോഗതികളെ അധികം വ്യതിചലിപ്പിച്ചിട്ടില്ലെന്നു കാണുന്നതിനാൽ അദ്ദേഹത്തിനു സംഭവിച്ചേക്കാവുന്ന സമ്പന്നനഷ്ടത്തെക്കൂടി സന്ദർശനാവസരത്തിൽ സൂചിപ്പിക്കണമെന്നുള്ള ഒരാജ്ഞയും കാര്യക്കാരനിൽനിന്നു പുറപ്പെട്ടു. അജിതസിംഹൻ നിശ്ശബ്ദനായി, വീണ്ടും തല താഴ്ത്തി, "മഹാറാജ്" എന്ന് ആ അറയിലെ ചുവരുകൾക്കുപോലും കേൾക്കുവാൻ പാടില്ലാത്ത സ്വരത്തിൽ ഉച്ചരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/71&oldid=168332" എന്ന താളിൽനിന്ന് ശേഖരിച്ചത്