ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേവലസുഖായ ന ഹി തന്നവിദിതം കിം തദ്വദിഹ തേ വയമപീശ ഹരിരാം."

വ്യാ--ഇത് ഒരു മലയാള പദംപോലുമില്ലാത്ത ശുദ്ധ സംസ്കൃത പദ്യമാണ്. അതുകൊണ്ടു സംസ്കൃത ശ്ലോകങ്ങൾക്കു ഭാഷാവ്യാഖ്യാ നം ചെയ്യുന്ന രീതിയിൽ വ്യാഖ്യാനിക്കുന്നു. ആപദി. (ദ സ്ത്രീ. സ. ഏ). ഭജന്തി. (ക്രി. ലട്ട്. പ. പ. പ്ര. പു. ബ) ന. (അവ്യ). ഭജന്തി. സുലഭേ. അർത്ഥേ. രണ്ടും (അ. പു. സ. ഏ) ത്വാം. (യുഷ്മത്. ദ്വി ഏ) അകരണാ?. (അ. പു. പ്ര. ബ). വരദ: (അ. പു. സം. ഏ)കാ മവിവശാ: (അ. പു. പ്ര. ഏ), യേ. (യഛബ്ദം. പു. പ്ര: ബ). കേവ ലസുഖായ. (അ. ന. പു. പ്ര. ഏ). ന. ഹി. (അവ്യ). തത്. (തഛബ്ദം. ന. പ്ര. ഏ) ന. വിദിതം (അ. ൻ. പ്ര. ഏ). കിം. തദ്വത്. ഇഹ. മൂ ന്നു (അവ്യ). തേ (തഛബ്ദം പു. പ്ര. ബ). വയം. (അസ്മത്. പ്ര. ബ) അപി. (അവ്യ) ഈശ: (ഡ്. ഹ്ഗ്. മ്ക്ഷ്. ശ്)

ഹേ വരദ! ഈശ! അകരണാ: കാമവിവശാ:. യേ (ജനാ: സ ന്തി; (തേ). ആപദി. ത്വാം. ഭജന്തി; അർത്ഥേ. സുലഭേ (സതി) ന. ഭജന്തി; കേവലസുഖായ. ന. ഹി. ഭജന്തി; തത്. ത്വയാ.ന. വിദിതം. കിം?; തേ. വയം അപി. ഇഹ. തദ്വത്; എന്നു അ ന്വയം.

അല്ലയോ വരദനനായും ഈശനായും ഉള്ളോവേ! അകരണന്മാ രും കാമവിവശന്മാരുമായ യാവ ചില ജനങ്ങൾ ഭവിക്കുന്നുവൊ അ വർ ആപത്തിൽ അങ്ങയെ ഭജിക്കുന്നു; അർത്ഥം സുലഭമായിരിക്കുന്ന സമയത്ത് ഭജിക്കുന്നില്ല; കേവലസുഖത്തിനായിക്കൊണ്ടു ഭജിക്കു ന്നില്ല; അത് അങ്ങയാൽ അറിയപ്പെടാത്തതല്ലല്ലോ; ആ വിധത്തി ലുള്ള ഞങ്ങളും ഈ വിഷയത്തിൽ അതുപോലെ ആകുന്നു; എന്നു അ ന്വയാർത്ഥം.

വരദൻ=അഭീഷ്ടദാതാവ്; ഈശൻ=സ്വാമി; അകരണന്മാർ= കരണം (അന്തകരണം=ബുദ്ധി) ഇല്ലാത്തവർ; കാമവിവശന്മാർ= ഓരോരോ ആഗ്രഹങ്ങളിൽപ്പെട്ട് ഉഴലുന്നവർ; ആപത്ത് അനിഷ്ട പ്രാപ്തിരൂപമായ സങ്കടം; അർത്ഥം=അഭീഷ്ടകാര്യം; സുലഭം=പ്രയ:




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/18&oldid=168378" എന്ന താളിൽനിന്ന് ശേഖരിച്ചത്