ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തൻകരതലൈരചലസഞ്ചലനഹേതോ- സ്സങ്കടമവന്നധികമേകി ഹരിരാമ."

വ്യാ--ശങ്കരൻ=ശിവൻ. (മംഗളത്തെ ചെയ്യുന്നവൻ എന്നു അ വയവാർത്ഥം) വരം=അനുഗ്രഹം. ശങ്ക=സംശയം. (ഭയം എന്നു സാ രം) കരതലൈഃ=(അ. ന. തൃ. ബ). കൈകളെക്കൊണ്ടു. രാവണനു ഇരിപതു കൈകൾ ഉള്ളതിനാലാണ് ബഹു വചനം പ്രയോഗിച്ച തു്. അചല....ഹേതോഃ=(ഉ. പു. പ. ഏ). കൈലാസം പർവ്വതം ഇ ളക്കിയതു ഹേതുവായിട്ട്. സങ്കടം=ഉപദ്രവം.

രാവണൻ മൂന്നു ലോകവും തനിക്കധീനമാക്കണമെന്നുദ്ദേശിച്ചു ശിവനെത്തപസ്സുചെയ്തു. ശിവൻ പ്രത്യക്ഷമായി വരംകൊടുത്തി ല്ല; അതിനാൽ തന്റെ തല ഓരോന്നായി അറുത്തു ശിവപ്രസാദ ത്തിനായി ഹോമിച്ചു. എന്നിട്ടും കാര്യസിദ്ധി വരാത്തതിനാൽ ഒടു വിൽ പത്താമത്തെ തലയും അറുത്തു ഹോമിക്കാനായി കഴുത്തിൽ വാളുവെച്ചപ്പോൾ ശിവൻ പ്രത്യക്ഷനായി അവൻ പ്രാർത്ഥിച്ച വര ങ്ങളെല്ലാം കൊടുത്തു എന്ന കഥ ഇതിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇക്കഥ രാമായണത്തിൽ കാണുന്നില്ല. അതിൽ ബ്രഹ്മാവിനെ തപ സ്സു ചെയ്യുമ്പോളാണു തല വെട്ടി ഹോമിച്ചത് എന്നാണു പറയുന്ന തു്. എന്നാൽ --

       "ജേതാരം ലോകപാലാനാം
        സ്വമുഖൈരർച്ചിതേശ്വരം,
       രാമസ്തു ലിതകൈലാസം
       അരാതീം ബഹ്വമന്യത."   എന്നു രഘുവംശത്തി

ലും,

       "പ്രഭുർബുഭുഷുർഭുവനത്രയസ്യയ‌:
         ശിരോതിരാഗാദ്ദശമം ചികർത്തിഷു‌:
        അത്രർക്കയദ്വിഘ്നമിവേഷ്ടസാഹസ:
        പ്രസാദമിച്ഛാസദൃശം പിനാകിന‌:."     എന്നും,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/20&oldid=168381" എന്ന താളിൽനിന്ന് ശേഖരിച്ചത്