ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിനാലുവൃത്തം 13

                     സൂര്യനുമുദിച്ചു ദിശി നേരെ നടകൊൾവാൻ
                     പാരമിയലുന്നു പണി, നാഥ ഹരിരാമ."

        വ്യാ__സൂരികൾ=സജ്ജനങ്ങൾ. ശൗര്യനിധി=പരാക്രമമുള്ളവൻ ഭുജബലം=കയ്യൂക്ക്. ദിശി=(ശ. സ്ത്രീ. സ. ഏ)ദിക്കിൽ. ഇയലുക=ഉണ്ടാവുക. സർവ്വചരാചരങ്ങൾക്കും അത്യാവശ്യമായ സൂര്യന്റെ പ്രകാശം പോലും, അവന്റെ ഹിതമനുസരിച്ചല്ലാതെ പ്രവർത്തിപ്പാൻ പാടില്ലെന്നായിരിക്കുന്നു എന്നു സാരം.
       ലങ്ക ഭൂമദ്ധ്യപ്രദേശത്താണ്. അതിനാൽ സൂര്യസഞ്ചാരം നേരേ കിഴക്കു പടിഞ്ഞാറായാൽ, സൂര്യൻ ദിവസേന ലങ്കാഭിമുഖനായിസ്സഞ്ചരിക്കേണ്ടി വരും. പരോൽക്കർഷാസഹിഷ്ണുക്കളായ ദുഷ്പ്രഭുക്കന്മാർക്കു തന്നേപ്പോലെ പ്രതാപിയായ ഒരാൾ തന്റെ മുമ്പിൽകൂടി കടന്നു പോകുന്നതു ദുസ്സഹമാണല്ലൊ. അതിനാൽ ഇന്ദ്രാദി ദിക്പാലന്മാരെക്കൂടി തന്റെ കല്പ്പനക്കു കീഴ‌ക്കിയിരിക്കുന്ന രാവണനെ ഭയപ്പെട്ടു, സൂര്യനും നേരേ കിഴക്കു പടിഞ്ഞാറു സഞ്ചരിക്കാതെ, തെക്കോട്ടോ വടക്കോട്ടോ മാറിപ്പോവുകയേ പതിവുള്ളു. കൊല്ലത്തിൽ ഒന്നോ രണ്ടോ ദിവസമേ നേരേ സഞ്ചരിക്കാൻ സാധിക്കുന്നുള്ളു. ഇവിടെ സൂര്യന്റെ ദക്ഷിണോത്തരായനങ്ങൾക്കു കാരണം രാവണനിൽ നിന്നുള്ള ഭയമാണോ എന്നു തോന്നും. എന്നുൽപ്രേക്ഷിക്കുന്നതിനാൽ ഉൽപ്രേക്ഷാലങ്കാരം.

(൧൮) " മേദിനിയിൽ മേവിന മഹീസുരവരാണാം

        വേദനകളെന്തു പുനരിന്നു പറവൂ നാം,
        വേദികളിൽ നൂളെ നിണമൂത്തവർ മു‌ടക്കീ
       യാഗയജനാദികളുമൊക്കെ, ഹരിരാമ."
     വ്യാ__മേദിനി=ഭൂമി. മഹീ....വരാണാം=(അൊ  പു.  ഷ  ബ)ബ്രാഹ്മണശ്രേഷ്ഠന്മാരുടെ.  വേദനകൾ=സങ്കടങ്ങൾ. പുന:=(അവ്യ)പിന്നെ. ഇന്ദ്രാദികളുടെ സ്ഥിതി ഇങ്ങനെയിരിക്കുമ്പോൾ__എന്നു സാരം.  വേദികൾ=യാഗശാലയിൽ ഹോമത്തിനുള്ള സാധനങ്ങ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Pradeeptiruvalla എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/26&oldid=168387" എന്ന താളിൽനിന്ന് ശേഖരിച്ചത്