ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16 രാമായണം

വ്യ); പാതി. (ക്രി. ലട്ട്. പ. പ. പ്ര. പു. ഏ); പരമാത്മാ. (ന. പു. പ്ര. ഏ) ഹരതി. (ക്രി. ലട്ട്. പ. പ. പ്ര. പു. ഏ) സ:. (തച്ഛബ്ദം. പു. പ്ര. ഏ) അയം. (ഇദം ശബ്ദം. പു. പ്ര. ഏ); അഖിലേശ:. (അ. പു. പ്ര. ഏ) മേ. (അസ്മത് . ഷ. ഏ) മനസി. (സ. ന. സ. ഏ); സംഭവതു. (ക്രി. ലോട്ട് . പ. പ. പ്ര. പു. ഏ); എന്നു പദഛേദവും രൂപഭേദവും.

              അന്വയം:-- യ:. പരമാത്മാ. കാലഗുണശക്ത്യാ. ഇദം. ജഗത് . സൃജതി; യ: (പരമാത്മാ) സപദി. ഇദം. ജഗത് . പാതി; യ: (പരമാത്മാ) ഇദം. ജഗത് . ഹരതി; സ: അയം. അഖിലേശ: മേ. മനസി. സംഭവതു.
       
           അന്വയാർത്ഥം:-- യതൊരു പരമാത്മാവു കാലഗുണശക്തി നിമിത്തം ഈ ജഗത്തിനെ സ്രജിക്കുന്നു; യതൊരു പരമാത്മാവു വേഗത്തിൽ ഈ ജഗത്തിനെ പാലിക്കുന്നു; യതൊരു പരമാത്മാവു  ഈ ജഗത്തിനെ ഹരിക്കുന്നു; ആ ഈ അഖിലേശൻ എന്റെ മനസ്സിൽ സംഭവിക്കട്ടെ.
          പരിഭാഷ:-- പരമാത്മാവും=പരബ്രഹ്മം. കാലഗുണശക്തി=കാലത്തിന്റെയും ഗുണങ്ങളുടെയും ശക്തി. (അതായത് കാരണത്തിലുള്ളതും കാര്യത്തെ ഉണ്ടാക്കുന്നതുമായ ഒരു വ്യാപാരം.) ജഗത്ത്=ലോകം. സ്രജിക്കുക=സൃഷ്ടിക്കുക. ( ഈ കാലഗുണശക്തികളെ നിമിത്തീകരിച്ചുള്ള ലോകസൃഷ്ടിക്രമം, ശ്രീമഹാഭാഗവതം തൃതീയസ്കന്ധം വിദൂരമൈത്രേയസംവാദത്തിൽ വിവരിച്ചിട്ടുണ്ട്.) പാലികികുക=രക്ഷിക്കുക. ഹരിക്കുക=സംഹരിക്കുക. അഖിലേശൻ=സർവ്വേശ്വരൻ. സംഭവിക്കുക=നല്ല വണ്ണം പ്രകാശിക്കുക. ഈ പദ്യവും ഇതിനടുത്തു താഴേ വരുന്ന രണ്ടു പദ്യങ്ങളും പരമഭക്തനായ കവിയുടെ പ്രാർത്ഥനാരൂപങ്ങളാകുന്നു.
   (൨൩) അല്ലലകറ്റീടുവതിനാശ്രിതജനാനാം
            വില്ലുമമ്പുമായടവിതന്നിലെഴുന്നള്ളി,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anilpmanil എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/29&oldid=168390" എന്ന താളിൽനിന്ന് ശേഖരിച്ചത്