ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

= സ്ഥാപിക്കുക. തിരുവുള്ളം = തിരുമനസ്സു്. (ദയ) പെരുതു് = വലിയത്. അനുമന്യേ = (ലട്ടു് ആത്മനേപദം ഉത്തമപുരുഷൻ ഏ) അനുമാനം ചെയ്യുന്നു. (ഊഹിക്കുന്നു)

ഇനി അടുത്തു താഴേ വരുന്ന ശ്ലോകം ദശരഥൻ ശ്രീരാമനോടു പറയുന്നതായിട്ടോ, ശ്രീരാമൻ ദശരഥനോടു പറയുന്നതായിട്ടോ വിചാരിക്കേണ്ടതെന്ന് വളരെ സംശയമുണ്ടു്. എങ്കിലും സത്യഭംഗത്തിലുള്ള ഭയം കൊണ്ടും, പുത്രവിരഹത്തിലുള്ള ദുസ്സഹമായ ശോകം കൊണ്ടും ഇതികർത്തവ്യതാമൂഢനായ പിതാവിനെ സമാശ്വസിപ്പിപ്പാനായിക്കൊണ്ടു ധീരോദാത്തതകൊണ്ടും കർത്തവ്യബോധം കൊണ്ടും സ്ഥിരചിത്തനായ ശ്രീരാമൻ പറയുന്നതാണെന്നു വിചാരിപ്പാനാണു് ന്യായം എന്നു ഞാൻ വിചാരിക്കുന്നു.

    (൧൨)    സുഖദുഃഖങ്ങൾ വന്നനുഭവിക്കുമ്പോൾ
              ഇളകാതേ ചിത്തമലരിങ്കൽ
              പരചിൽക്കാതലേ ശ്ശരണമായിട്ടു
              കരുതിക്കൊൾക നീ ഹരിനമ്മോ.

വ്യാ -- സുഖദുഃഖങ്ങൾ = സുഖവും ദുഃഖവും. ചിത്തമലർ = മനസ്സാകുന്ന പുഷ്പം. (മനസ്സു്) പരചിൽക്കാതൽ = കേവലജ്ഞാനസ്വരൂപനായ ഈശ്വരൻ. ശരണം = ആശ്രയം. (അവലംബം)

കേവലം അസ്വതന്ത്രനായ മനുഷ്യനു സുഖദുഃഖങ്ങൾ വരുന്നതെല്ലാം ഈശ്വരേഛയനുസരിച്ചാകുന്നു. അതു നീക്കുവാൻ മനുഷ്യനാൽ സാധിക്കുന്നതല്ലെന്നു സാരം


    (൧൩)   വനവാസത്തോളം സുഖമില്ലൊന്നുമേ
              നമുക്കെന്നു കല്പിച്ചുറച്ചുടൻ
              വനിതാലക്ഷ്മണ സഹിതനായ് മെല്ലെ-
              പ്പുറപ്പെട്ടു രാമൻ ഹരിനമ്മോ.

വ്യാ -- കല്പിച്ചു് = നിശ്ചയിച്ചു്. വനിതാലക്ഷ്മണസഹിതൻ = (വനിത = സ്ത്രീ) സീതയോടും ലക്ഷ്മണനോടും കൂടിയവൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kunjans എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/75&oldid=168441" എന്ന താളിൽനിന്ന് ശേഖരിച്ചത്