ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

122 രസികരഞ്ജിനി [പുസ്തക ൩

മൂത്തതു തിരുകിക്കൊടുക്കും . ആ മൂത്തതുതന്നെ പൊതിഞ്ഞുകൊ ണ്ടുവന്നിട്ടുള്ള ഒരു സുവർണ്ണവൃഷഭവിഗ്രഹം തിളച്ചുമറിയുന്ന നെ യ്യിലിടും . വെണ്മാടമായ മേപ്പരയിലുള്ള സുഷിരത്തിൽ കൂടി സൂര്യര ശ്മി നെയ്യിൽക്കിടന്നു തിളച്ചുമറിയുന്ന ആ വൃഷഭത്തിന്മേൽ തട്ടുന്ന സമയത്താണ് കൈമുക്കുക എന്ന കർമ്മം ചെയ്യേണ്ടത് . അപ്പോ ഴക്കും നവഗ്രഹപൂജാദികൃത്യങ്ങളൊക്കെ സമാപിച്ചിരിക്കും . പന്തീ രടി പ്രസന്നപൂജക്കു നടതുറന്ന് ചന്ദ്രശേഖരസ്വാമിയും പ്രത്യക്ഷ മായി പ്രകാശിക്കും . സത്യരൂപനായ ഭഗവാന്റെ സന്നിധാന ത്തിൽ അസംഖ്യം ജമം നോക്കി നിൽക്കേ സത്യപ്രഖ്യാപനം ചെയ്യു ന്ന ബ്രാഹ്മണൻ തിളച്ചുമറിയുന്ന നെയ്യിൽ കയ്യുമുക്കി ആ വൃഷഭ ത്തെ എടുത്ത് മുമ്പില് വച്ചിട്ടുള്ള തൂശനിലയിലേക്കിടണം ഇല യിലിട്ടാൽ ഉടനെതന്നെ ആ വൃഷഭത്തെ ചാണകംകൊണ്ടു മൂടു വാൻ ഒരവാകാശിയുണ്ട് . അയാൾക്കു രണ്ടുപണം പ്രതിഫലമാ ണ് . ക൨മുക്കി കഴിഞ്ഞാൽ ആ കയ്യുമുയർത്തിപിടിച്ചുകൊണ്ട് ക്ഷേത്രത്തിന്നൊരു പ്രദക്ഷിമം വെയ്ക്കണം . അദ്ദേഹത്തിന്റെ ആ പ്രദക്ഷിണത്തിന് അനേകം അനുയാത്രക്കാരുണ്ടാവുമെന്നു പറ യേണ്ടതില്ലല്ലോ. സ്വാമിയുടെ നടയിലെത്തിയാൽ മൂത്തതു കയ്യുമൂടി കെട്ടും . പിന്നെ ദിവസം അദ്ദേഹത്തിന്റെ വാസം മൂത്തിതി ന്റെ ഇല്ലത്താണ്. ഭക്ഷണം ‌കൊടുപ്പാനുംകൂടി മൂത്തതുതന്നെയാ ണ്. ഇതാണ് ശുചീന്ദ്രത്തു മൂത്തതിനൊരു പ്രാശസ്യം . കൈ പൊള്ളിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അന്നു കൈ നീറിക്കൊണ്ടിരിക്കും. അതിന്നു വ്യാത്യാസമില്ല . നേരത്തോട് നേരം കഴിഞ്ഞാൽനീറ്റൽ നി ല്ക്കും. പിന്നെ കൈ പൊള്ളിട്ടുണ്ടോ എന്നു മൂത്തത് സ്വകാര്യമായി പരീക്ഷിച്ചു നോക്കും. പൊള്ളീട്ടുള്ളപക്ഷം അദ്ദേഹത്തിന്റെ രഖ്ഷാധി കാരിയായ മൂത്തത് ഒളിച്ചുചാടി പൊയ്ക്തൊള്ളുന്നതിന്നനുവാദം കൊടുക്കാറുണ്ട് . ആളെ കാണാതായാൽ മൂത്തതു പതിനാലു പണം പിഴചെയ്താൽ മതി. ചാടിപ്പോയില്ലെങ്കിൽ ക്ഷേത്രത്തിൽ നാലായി രം പണം ചിലവുണ്ട് മഹാഘോഷമായിട്ടുള്ള ശുദ്ധി മുതലായതു ക

ഴിക്കണം . ദോഷപ്പെട്ടിട്ടുണ്ടെന്നു തീർച്ചവന്നിട്ടുള്ള ആളെ മുപ്പത്തിര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/123&oldid=168470" എന്ന താളിൽനിന്ന് ശേഖരിച്ചത്