ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-3- ൧൦. അഗ്നിമാന്ദ്യസംഹാരി. ദഹനമില്ലായ്മ, പുളിച്ചുതികട്ടുക, നെഞ്ചുകലിക്കുക, മലബന്ധം, വയറുനോ വ്, വായനാറ്റം, അജീർണ്ണം, വയറുവീർത്തുകയറുക, നിദ്രാഭംഗം, മുതലായ പിത്തോ പദ്രവങ്ങളെ നീക്കി സുഖപ്പെടുത്തും. ഡപ്പി ഒന്നുക്ക അണ ൮. തപാൽക്കൂലി അണ ൫ വേറെ. ൧൧. കർണ്ണബിന്ദു. ചീക്കാതു, ചെവികുത്തു, ചെവിയടപ്പ, ഇരച്ചിൽ മുതലായ കർണ്ണ രോഗ ങ്ങളെ ഭേദപ്പെടുത്തും, ശ്രവണസൂക്ഷ്മതയുണ്ടാക്കും. വില കുപ്പി ൧ക്ക ൮ ണ. ത തപാൽചിലവ മൂന്നു കുപ്പികൾ വരെ ൫ ണ വേറെ. ൧൨. സുഖഭേദിഗുളികകൾ. ഭേദി സുഖപ്പെടുത്തും, അജീർണ്ണം, പിത്തോപദ്രവങ്ങൾ, വായു, മലം പിടിത്തം, അഗ്നിമാന്ദ്യം, വാതം മുതലായ പല രോഗങ്ങളേയും ശമിപ്പിക്കും. വില ഡപ്പി ഒന്നിനു ൮ ണ. തപാൽ ചിലവു ൧ മുതൽ ൪ വരെ ഡപ്പികൾക്കു ൫ ണ. വേറെ. ൧൩. നേത്രബിന്ദു. കൺ നോവു, കൺകുത്തു, കൂച്ചം, നീരെടുപ്പു, മിന്നൽ, മാലക്കണ്ണു, പീള ക്കെട്ടു, ദശവളർച്ച, പൂവു, ചെരപ്പ, എരിച്ചിൽ, ഇമ, പുരികം ഇവയുടെ വലിവു പു കച്ചിൽ ഇങ്ങിനെയുള്ള രോഗങ്ങളെ ഭേദപ്പെടുത്തും. വില കുപ്പി ഒന്നിനു ൮ ണ. തപാൽ ചിലവു മൂന്നു കുപ്പികൾ വരെ ൫ ണ വേറെ. ൧൪. സ്‌ഖലിതരക്ഷിണി. ബലഹീനതയാലും അത്യുഷ്ണത്താലായും മറ്റും ഉണ്ടാകുന്ന ഇന്ദ്രിയ സ്‌ഖലി തത്തെ നീക്കും. വില ഡപ്പി ഒന്നിനു ൮ ണ. തപാൽ ചിലവു ൫ വരെ ഡപ്പികൾ ക്ക് ൫ ണ വേറെ. ൧൫. മൃഗകസ്തൂരി. കാഷ്മീറിൽ നിന്ന് വരുത്തീട്ടുള്ള ഒന്നാം തരം കസ്തൂരി എപ്പോഴും ആപ്പീ സിൽ ഉണ്ട്. രൂപാത്തൂക്കത്തിന് ൪൮ ക വില. ഒരു രൂപ മുതൽക്കുള്ള ഏതു സംഖ്യ ക്കും ചില്ലറയായിട്ടും കൊടുക്കപ്പെടും. തപാൽ ചിലവു പുറമെ, എഴുത്തുകുത്തുക എല്ലാം ഇഗ്ലീഷിലൊ തമിഴിലൊ ആയിരിക്കണം.

പി. സുബ്ബറായി, പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/176&oldid=168482" എന്ന താളിൽനിന്ന് ശേഖരിച്ചത്