ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൧] ജീവികളുടെ ശ്രവണശക്തി 813


  ക്കാവുന്നവിധത്തിൽ എറുമ്പുകൾ സംസാരിക്കുന്നുണ്ടെന്നു വിചാരിപ്പാൻ
  മതിയായ കാരണങ്ങളുണ്ട്.  ഏതായാലും ആവക ശബ്ദങ്ഹളൊന്നും
  നമുക്കു കേൾക്കുവാൻ കഴിയുന്നതല്ല.  തേനീച്ചയുടെ ശബ്ദത്തിന് ഈച്ച-
  യുടെ മൂളലിനെക്കാൾ ഘനമുണ്ട്.
     എട്ടുകാലികൾക്കു വളരെ താണസ്വരങ്ങളും കൂടി കേൾപ്പാൻ കഴിയും.
  ഉഗ്രരവങ്ങൾ കേൾക്കുമ്പോൾ അവ വലയിൽനിന്നു കീഴ്പ്പോട്ട് പേടി-
  ച്ചു ചാടുകയും ദീനസ്വരങ്ങൾ കേട്ടാൽ(വലയിൽ വല്ല പ്രാണിയും വീണി..
   ............................ചാരിച്ച്)കാലുകളും...............പ്പോൾ കയ്യുകളും ഉയ.......
  ...................................................തല്ലുകയും ചെയ്യും.
            തേളിന്നു മനുഷ്യരുടെ ശ്രവണേന്ദ്രിയത്തിൽ ഗോചരമല്ലാത്ത 
  ശബ്ദം കൂടി കേൾപ്പാൻ കഴിയുന്നതാണ്.  തേളിന്റെ ചെവി മാറത്താ-
  ണെന്നും കൊമ്പിന്മേലാണെന്നും അഭിപ്രായബേദമുണ്ട്.
       മഝ്യങ്ങൾക്കും ഇഴജാതികൾക്കും മറ്റുജന്തുക്കളെപ്പോലെതന്നെ
  ശ്രവണേന്ദ്രിയങ്ങൾളുണ്ട.  എന്നാൽ അവയ്ക്ക് എന്തെല്ലാം സ്വരങ്ങൾ
  കേൾക്കാമെന്നു നിശ്ചയമില്ല.  പാമ്പ് ചക്ഷു:ശ്രവസ്സാണ്.  കുറവന്മാർ
  (പാമ്പാടികൾ) പാമ്പുകളെ കുഴലൂതി സാധാരണ പിടിക്കാറുണ്ട്.കുഴലി
  ന്റെ ശബ്ദം പാമ്പിനു കർണ്ണാനന്ദകരമായിട്ടുള്ളതാകയാൽ അതു കേൾ
  ക്കുമ്പോൾ പാമ്പുകളെ മറ്റു സകലഅവസ്ഥകളും മറന്നു നിശ്ചേഷ്ടരായി
  പരമാനന്ദം അനുഭവിച്ചുകിചക്കുന്നു. അങ്ങിനെ ലയിച്ചുകിടക്കുമ്പോഴാണ് 
  കുറവന്മാർ അവയെ പിടിക്കുന്നത്.  വീണയുടെയോ ഫിഡിലിന്റെയൊ 
  ശബ്ദത്തിൽ പാമ്പിന് ഇത്ര രസമുള്ളതായി കാണുന്നില്ല.
       കന്നുകാലികൾക്കും ഗാനരസം അനുഭവിപ്പാൻ കഴിയും.  വനാന്ത-
  രങ്ങളിൽവെച്ചു  ഗാനംകേട്ട്  പശു, മാൻ മുതലായ ജന്തുക്കൾ ഗായക-
  ന്റെ ചുറ്റും വളഞ്ഞു എന്നും മറ്റും കുട്ടിക്കാലത്തു നമുക്കു കഥപറഞ്ഞു തന്നി-
  ട്ടുള്ളതു ശരിയായിരിപ്പാൻ വിരോധമില്ല. 'മന്ദം പൊങ്ങി ലയംകലർന്ന 
  മുരളീനാദം മുദം കേട്ടു പൈ വന്നിട്ടങ്ങിനെ' നക്കിയിരിപ്പാനും സംഗതി-

യുണ്ട്. കാട്ടുമൃങ്ങളാൽ എതൃക്കപ്പെട്ട പല നായാട്ടുക്കാരും തോക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/264&oldid=168498" എന്ന താളിൽനിന്ന് ശേഖരിച്ചത്