ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

814 രസികരഞ്ജിനി [പുസ്തകം ....


  കൊണ്ടു പ്രയോജനമുണ്ടാവാതെ ഗാനത്തിന്റെ മിടുക്കുണ്ടു രക്ഷപ്പെട്ടി-
  ട്ടുണ്ടു.  മരുഭൂമികളിൽകൂടി യാത്രചെയ്യുമ്പോൾ  വഴിനടന്നു ക്ഷീണിച്ച
  ഒട്ടകങ്ങൾക്കുകൂടി പുറത്തിരിക്കുന്നവന്റെ പാട്ടുകൊണ്ടു ആശ്വാസവും
  ഉത്സാഹവും ജനിക്കുന്നുണ്ടത്രെ.
        പക്ഷികളുടെ  ശ്രവണേന്ദിയം  വളരെ കൂർമ്മതയുള്ളതാകുന്നു.
  പക്ഷികൾക്കു പരസ്പരം സംഭാഷണം ചെയ്യാൻ  മാത്രമല്ല, അന്യ
  ജീവികളുടെ ശബ്ദംപോലും...................................സാധിക്കുന്നതാണ്.     
              .....തിന്നു  പ്രസിദ്ധിയു.........................................രാജ്യത്ത്
  അധികമില്ല.  തള്ളപ്പക്ഷി മക്കളെ ചുറ്റും  ഇരുത്തി പാട്ടു ചൊല്ലിക്കൊ-
  ടുക്കുന്നതും  ആ  ചെറിയ പക്ഷികൾ കുറച്ചു കുറച്ചായി പാഠം പഠിക്കു-
  ന്നതും, ആവർത്തിച്ച്  അഭ്യസിക്കുന്നതും  അമേരിക്കാരാജ്യത്തെ
  സാധാരണയാണത്രെ. തത്തകൾ  പലരുടേയും  സംസാരം കേട്ടു
  പഠിച്ചു സംസാരിക്കുന്നതും  നമ്മുടെ നിത്യപരിചയങ്ങളിലൊന്നാണ-
  ല്ലോ.  ഹിന്തുസ്താനിലുള്ള ചെറിയ പാട്ടുകൾ  അതിവിശേഷമായി
  പാടാവുന്ന തത്തകൾ വടക്കേ ഇന്ത്യയിൽ പലേടങ്ങളിലുമുണ്ടു.
       സാധാരണയായി സ്ത്രീകൾക്കു പുരുന്മാരെക്കാൾ  ശ്രവണശ-
  ക്തി  കൂടിയിരിക്കും.  മനുഷ്യരേക്കാൾ  ചെവിക്കു  കൂർമ്മതയുള്ള 
  അനവധി ജന്തുകളുണ്ട്.  പൂച്ചകൾ  തമ്മിൽ  കളിക്കുമ്പോൾ  സ-
  ന്തോഷം കൊണ്ട് ഉച്ചരിക്കുന്ന  ചില ശബ്ദങ്ങൾ  യന്ത്രസഹാത്താ
  ലല്ലാതെ നമ്മുക്കു കേൾപ്പാൻ  സാധിക്കുന്നതല്ല.  ഇതിന്റെ  കാരണം  
  ശബ്ദത്തിന്നുകാരണഭൂതമായിട്ടുള്ള അണുക്കളുടെ ഇളക്കം നമ്മുടെ 
  ചെവികക്ക് ഗ്രഹിപ്പാൻ പാടില്ലാത്തവിധം അതിസാവധാനത്തിലോ 
  അതിവേഗത്തിലോ  ഉണ്ടാവുന്നതുകൊണ്ടാണ്.  ബഹുജനങ്ങൾ  
  കൂടിനില്ക്ക്ന്ന ഒരു സ്ഥലത്തുവെച്ചു  അത്യുച്ചത്തിൽ  ശബ്ദം പൊങ്ങുന്ന-
  തായ ഒരു കാഹളം  വിളിച്ചാൽ  ശബ്ദം അധികമാധികം ഉച്ചത്തിലാ-
  വുന്തോറും  അതു  കേൾക്കാവുന്നവരുടെ  സംഖ്യ  കുറഞ്ഞു  കുറഞ്ഞു  
  വരും.  അത്യച്ചത്തിൽ   ഊതിയാൽ   ആ   കൂട്ടത്തിൽ   ആർക്കും  

തന്നെ അതിന്റെ ശബ്ദം കേൾപ്പാൻ സാധിക്കാതെയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/265&oldid=168499" എന്ന താളിൽനിന്ന് ശേഖരിച്ചത്