ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൬] ലാറിപ്പോർട്ട് 319


 ത്തിൽ  ഒരു  ഇംഗ്ലീഷ്  സ്കുളിന്റെ പടിക്കൽകൂടി  കടന്നു  പോയിട്ടു 
 ണ്ടെന്നല്ലാതെ ആംഗ്ലയേഭാഷപഠിക്കുകയോ-ഉയർന്നതരം പരീക്ഷകൾ
 ജയിക്കുകയോ നമ്മുടെ പ്രതി ഉണ്ടായിട്ടില്ല.  കുറെക്കാലം ഒരു വക്കീൽ
  ഗുമസ്ഥനായി കോഴിക്കോട്ട്  താമസിച്ച കാലത്താണ് കുടുമ മുറിച്ചത്
  എന്നും,  മുഖക്ഷൌരം  മീശമുളയ്ക്കുന്നതിനു   മുമ്പുതന്നെ  തുടങ്ങീട്ടു
  ണ്ടെന്നും മററും വിസ്താരത്താൽ വിശദപ്പെട്ടും   പ്രതി പറഞ്ഞതെ
 ല്ലാം വാസ്തവമാണെന്നും തെളിയുകയും വക്കീലന്മാർ രണ്ടു പേരും വ
 ളരെ കണ്ഠക്ഷോഭം ചെയ്കയും ചെയ്തുവെങ്കിലും പ്രതി തീരുമാനം നിർ
 ദ്ദോഷിയല്ല എന്നാണ് കോടതി തീർച്ചപ്പെടുത്തിയത്.  എന്നുതന്നെ
  യല്ല  ജഡിജിമേഡിൽ  കുടുമമുറിക്കൽ  മുകക്ഷൌരംചെയ്യിക്കൽ
 ഇത്യാതി നമ്മുടെ യുവാക്കളിൽ കണ്ടുവരുന്ന വ്യാപാരങ്ങളെപ്പററി
 കുറൊച്ചൊന്നു വിസ്തരിച്ചിട്ടും ഉണ്ടായിരുന്നു.
              'ഈ വക പ്രവർത്തികൾ നമ്മുടെ ചില ആധുനിക ബി.  എ.
 ക്കാരിലും  വിഥ്യാർത്ഥികളിലും  നാം  പ്രായേണ കാണുന്നുണ്ട്.    സൂ
  ക്ഷ്മത്തോളം  വിചാരിക്കുന്നതായാൽ   ശിഖാഛേദമോ  മുഖമുണ്ഡന
  മോ  ഒരു  കുററമെന്നു വിചാരിച്ചുകൂട.   പക്ഷേ,  കാലദേശാവസ്ഥാദി
 കളെ അനുവർത്തിക്കണമെന്നുള്ള ശാസ്രവിധിയെ എല്ലാവരും സമ്മ
 തിച്ചിട്ടുള്ളതുകൊണ്ടും,  സ്വകീയമായ ജാതിധർമ്മത്തെയും ജാത്യംചാര
 ങ്ങളെയും അനുഷ്ഠിക്കുന്നത്  ശ്ലാഘനീയമാണെന്നുള്ള ഒരു ബോദ്ധ്യം
  നാം  സകലജാതിക്കാരിലും മിക്കവാറും  പ്രബലമായി കണ്ടുവരുന്ന
    തുകൊണ്ടും,  ആ  ബോദ്ധ്യപ്രകാരം നടക്കാൻ അവർ സദാ ജാഗരൂ
   കന്മാരായിരിക്കുന്നതുകൊണ്ടും,  ജാത്യാചാരങ്ങ   കേവലം നിരർത്ഥ
   ങ്ങൾ  എന്നു  വിചാരിച്ചുകൂട.   മലയാളികളുടെ  പൂർവ്വശിഖ  കണ്ടു
   ഭ്രമിച്ച്  മുൻകുടുമവച്ച്  ഒരു  യൂറോപ്യൻ നടന്നാൽ അയാൾ  യൂറോ
   പ്യന്മാരുടെയും  മലയാളികളുടെയും  തുല്യപരിഹാസത്തിന് ഏകാവ
   കാശിയായി  ഭവിക്കുമെന്നുള്ളത്  രൂഢമാണല്ലോ.  ഇപ്രകാരംതന്നെ
  യാണ്  യൂറോപ്യരീതികളെ  ആശ്രയിക്കുന്ന  നമ്മുടെയും  സ്ഥിതി.
  ഹിന്ദുക്കൾ  ഹൈന്ദവിചാരങ്ങളെ  വിട്ട്  യൂറോപ്യസമ്പ്രദായങ്ങളെ

അവലംബിക്കുന്നത് വെറും ഗോഷ്ടിയാണെന്നു പല മാന്യന്മാരായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/270&oldid=168505" എന്ന താളിൽനിന്ന് ശേഖരിച്ചത്