ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14.കിട്ടുന്നതുംകരുതുകിലങ്ങിനെതന്നെയാക
 മൊട്ടുന്നിനച്ചപടിയല്ലവരുന്നതൊന്നും
 പെട്ടന്നുവേണ്ടമുതലെങ്ങിനെയോകിടയ്കും
 പൊട്ടന്ന,തൊട്ടറിവെഴുന്നവനില്ലതാനും

15.ആറ്‌റിന്മകൻപകലവന്റെമകൻതുടങ്ങി
 കൂറ്റിന്നുകൂടിയവരൊക്കെമിഴിച്ചുനില്ക്കെ
 നൂറ്റൊന്നുനൂറ്റുവരെയൂറ്റമോടറ്റൊരൊറ്റ
 ക്കാറ്റിന്മകൻപറകന്നുമുടിച്ചതില്ലേ?

16.വിണ്ണോരിലുംവിരുതെഴുംപലവമ്പരേയും
 കണ്ണിൽപെടുംപൊടുംപൊഴുതുകൊന്നുകളിച്ചകേമൻ
 കണ്ണന്റെയാമരുകൻപടയാളിയായി
 ട്ടെണ്ണാത്തൊരുണ്ണിയൊടുതോറ്റുടൽവിട്ടതില്ലേ?

17.ഒന്നിച്ചൊരിയ്ക്കലൊരുദിക്കിലിരുന്നുവായി-
 ച്ചന്നൊക്കെയുംവിരുതുനേടിയവമ്പർപിന്നെ
 താന്നിട്ടുമൊട്ടറിവുതാന്നവർമീതെയായി
 വന്നിട്ടുമിങ്ങുമറിമാൻമിഴി!കാണ്മതില്ലേ?

18.ഓരോന്നുപാരിലിതുപോലൊരുപാടുകണ്ടു
 പോരുന്നുനാമതുകളോതുകിറ്‌റമുണ്ടോ?
 ഓരുന്നുനേരമൊരുവൻകരുതുന്നമട്ടായ്
 ത്തീരുന്നനേരമൊരുവൻകരുതുന്നമട്ടായ്
 ത്തീരുന്നതല്ലാതരമോടിവിടിവിടത്തിലൊന്നും

19.പൂമാതൂതൻകളികളാണിതതിങ്കൽമുങ്ങി-
 പ്പോമേതവന്നുമഴൽവിട്ടൊഴിയുന്നതല്ല
 ആമാതിരിയ്ക്കകമലഞ്ഞുവലഞ്ഞിടായ്പാൻ
 നാമേതുമേകൊതിയിൽകരുതായ്കവേണം

20.എന്തോകിടച്ചതതുമതിൽകവിഞ്ഞൊ
 ന്നെന്താകിലുംവരുവതിന്നുകൊതിച്ചിടാതെ
 പൂന്തേൻതൊഴുംമൊഴി!കഴിയ്ക്കുകനല്ലതാണ-
 തെന്താകിലും, കൊതിയതിന്നതിരാരുകണ്ടു?












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/29&oldid=168508" എന്ന താളിൽനിന്ന് ശേഖരിച്ചത്