ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

21. അക്കണ്ണനുണ്ണിമുതൽക്കൊച്ചുപുഴുക്കളോള-
    മിക്കണ്ടിടുന്നതുക്കളുമൊക്കെയോർത്തുകണ്ടാൽ
    തീക്കണ്ണനാണ, തുകൾ വേണ്ടതു പോലെയാക്കി-
    തീർക്കുന്നൊരപ്പണിയുംമായവനുള്ളതല്ലോ

22. മയ്ക്കണ്ണി!നോക്കുമുറനോക്കിനടക്കപിന്നെ
    മുക്കണ്ണനൊത്തപടിയൊക്കയുമൊന്നുറയ്ക്ക
    നോക്കിന്നുപിന്നെയഴലെങ്ങിനെവന്നുകൂടു?
    നോക്കുന്നനേകമിതുതാ൯വഴിമാലൊഴിപ്പാ൯

23. നൽകുന്നതാണ്മുതൽനേടുവതെല്ല,ചത്തു
     പോകുന്നനേരമതുകൂടെവരുന്നതുണ്ടോ?
     ചാകുന്നതെന്നതുമറിഞ്ഞവരാരുപൂന്തേ൯
     തൂകുന്നനല്ലമൊഴിമാരണിയുന്നമുത്തേ!

24. ഈവണ്ണമൊക്കെയവളോടുപറഞ്ഞുപാതി
     രാവിന്നുറങ്ങുമുണരുംപുലരുമ്പൊഴേക്കും
     ആവുന്നവേലതുടരുംചിലവും കഴിച്ചു
     കൈവന്നതൊക്കെയതുവേണ്ടവനായ്കൊടുക്കും
25. മുക്കണ്ണനുംമുറവിടാത്തനടപ്പുമാണ്
     വായ്ക്കുന്നനല്ലമുതലെന്നുമുറച്ചുകൊണ്ട്
     പാർക്കുന്നൊരായവനിലാറണിയുന്നവന്റെ
     ത്രക്കണ്ണുത൯കടകടന്നഴലൊക്കെനീക്കി

26. മുക്കണ്ണനുംകണവനുംശരിയാണപപാരിൽ
    മയ്ക്കണ്ണിമാർക്കവരിൽവേണ്ടവണക്കമോടും.
    പാർക്കുന്നതാണമുറയെന്നൊരൂറപ്പുവന്നോ
    രക്കന്നൽനേർമിഴിയുമാടലകന്നുവാണു.

                                        (തുടരും)           
കണ്ടൂര് നാരായണമേനോൻ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/30&oldid=168509" എന്ന താളിൽനിന്ന് ശേഖരിച്ചത്