ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിലാ സദാ ചപലമായ ജനങ്ങളേറെ- ക്കാലം വസിക്കുകിലുമായതു നിന്ദ്യമത്ര-; ശിലത്തിൽ നിശ്ചലതയുള്ളവരല്പമാത്രം കാലം വസിക്കിലുമമതാണഭിനന്ദനീയം. 16

പാലാഴികന്നിലമരും ജഗദീശനേറ്റം ലീലാരസാ കരുതിയെന്നെയമന്ദശോഭം ചേലാർന്ന പാണിയതിൽ വച്ചലമോമനിച്ചേൻ- ശ്രീ ലാളനേ കുതുകിയായ് മരുവന്നുവല്ലൊ. 17

കെങ്കേമനെന്നു വെറുതേ കരുതേണ്ട തെല്ലാം, നിൻ കേളിയൊക്കെ വഴിപോലറിയുന്നു ഞാനും; പങ്കേ ജന്ച്ചതു നിമിത്തമഹോ!നിനക്കു- പങ്കേരുഹംഖ്യ ജനമിങ്ങരുളുന്നതില്ലേ? 18

ഉണ്ടായിടുന്നു വലുതായ ഗുണങ്ങളെന്നാ- ലുണ്ടായ ദിക്കു തിരിയുന്നതായുക്തമത്രേ; ഉണ്ടായി ധീവരമഹേളയിലെന്നമൂലാ- മുണ്ടാകുമോ മറ പകുത്തു മുനിക്ക ദോഷം? 19

എന്നാകില നിയതകാരണധരമ്മോർത്താൽ നന്നായി നിൽക്കുമിഹ കാർയ്യമതിങ്കൽ നൂനം; മന്നിൽ ജലാശയസമുദ്ത്ഭവന നിനക്കു ചിന്നുന്ന നീചഗതിയെങ്ങിനെ വിട്ടുമാറും? 20

ലോകവലിക്കൊരു വിളക്കിനു തുല്യമായി- ട്ടാകാശദേശമതിൽ വാണരുളുന്ന സൂര്യൻ ഏകാന്തമാം പ്രണമാർന്നൊരു ബന്ധുവായി-

ട്ടേകുന്നു സാദരമെനിക്കു കരത്തെ നിത്യം. 21










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/337&oldid=168513" എന്ന താളിൽനിന്ന് ശേഖരിച്ചത്