ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുർവ്വൻ വ്യാസാഗമംദ്യൈശ്ച സുരാണാം പൂഷ്പവൃഷ്ടിഭിഃ

     ഭൃശം പ്രസന്നചിത്തോഭുത്തദാ മാത്രാ ച സംസ്മൃതഃ.                98
പിതാവു ബ്രപ്മസായുജ്യം പ്രാപിച്ചത്തിന്റെശേഷം പുത്രനെ 

മാതാവും മറ്റും ബന്ധുക്കളും കൂടി രക്ഷിച്ചുപോന്നു സപ്തമനവയസ്സിക ലുപനയനം കഴിപ്പിക്കുകയും പുത്രൻ വേദാംഗങ്ങൾ,ഉപാംഗ ങ്ങൾ,മീമാസം,ഇതിഹാസപുരാണം ഇവകളൊടും അർത്ഥജ്ഞാ നത്തോടുകുടി രഹസ്യങ്ങളായും ഋഗ്യജൂസ്സാമാഥർവ്വണരൂങ്ങളാ യും ഇരിക്കുന്ന നാലുവേദങ്ങളെയും ആദ്യം മുതൽ അവസാനം വ രെ ഗുരുമുഖത്തിങ്കൽ നിന്ന് അല്പകാലം കൊണ്ടു ഗ്രഹിക്കുകയും അ തു നിമിത്തം ലോകപ്രസിദ്ധനായ ആ ശങ്കർ(ശങ്കരാചാര്യ സ്വാമികൾ) സർവ്വജ്ഞാനായി ഭവിക്കുകയും ചെയ്യ്തു.അനന്തരം അദ്ദേ ഹം ബ്രപ്മചാര്യ ശ്രമത്തിങ്കൽനിന്നും സന്യാസാശ്രമത്തെ സ്വീകരി പ്പാനായിക്കൊണ്ട് ഉദ്യമിച്ചതിൽ'തന്റെ പിത്രകർമ്മങ്ങൾക്കു ലോ പവും ,കുലനാശനവും വരുമെന്നുള്ള സങ്കടത്താൽ മാതാവ് അതി നെ അനുവദിച്ചില്ല.'എന്നാൽ ഇനി മാതാവിന്റെ സമ്മതം വാങ്ങുനതിന് ഒരു ഉപായമുണ്ടാക്കണ'മെന്നു കരുതി അദ്ദേഹം നദിയിൽ(കലടിപ്പുഴയിൽ)സ്നാനത്തിന്നായിക്കൊണ്ട് ഇറങ്ങുക യും മുങ്ങാങ്കുളിയിട്ട് മദ്ധ്യത്തിൽ ചെന്നുപോങ്ങുകയും ചെയ് തശേഷം 'അയ്യോ!എന്നെ മുതലപ്പിടിച്ചു. ഞാൻ ഇപ്പോൾ മരിച്ചുപോ കും!ഇപ്പോൾ ഇവിടെ വച്ച് മനസ്സന്യാസം കഴിച്ചുവെങ്കിൽ ത ൽക്കാലം മരണത്തിങ്കൽ നിന്നു നിവർത്തിക്കാമായിരുന്നു'എന്നും മറവം മാതാവിനെ വിളിച്ച് വ്യാജമായും വിചിത്രതരമായും ഉള്ള വാക്കുകളെ പറഞ്ഞതിൽ മാതാവ് എത്രയും ഖേദത്തോടുകുടി.മരി ക്കുന്നതിനെക്കാൾ സന്യാസിക്കുന്നതുതന്നെയാണ് നല്ലതെ'ന്നുറച്ച് ആപന്നി വൃത്തിക്കായി സന്യസിച്ചു കൊള്ളുന്നതിന് അനുവാദം കൊടുക്കുകയും സ്വാമികൾ ഉടനെ അവിടെ വച്ച് മനസ്സന്യാസംതഗ കഴിക്കുകയും നക്രത്തിന്റെ വായിൽ നിന്നും മൊച്ചിക്കപ്പേട്ടതുപോ ലെ നീന്തി വന്ന് ഉടൻ ഇക്കരപ്പറ്ഖുകയും ചെയ്യ്തു.അനന്തരം അ

ദ്ദേഹം ദേശ സഞ്ചാരത്തിന്നായിക്കൊണ്ടു യാത്രപ്പുറപ്പെട്ടു.തത്സമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/347&oldid=168524" എന്ന താളിൽനിന്ന് ശേഖരിച്ചത്