ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

       ഇന്ത്യയിൽ ഉത്തരദേശങ്ങളിൽ പുകയില പല വിധത്തിലും ഉപയോഗിക്കുന്നുണ്ട്. മലയാളികളെപോലെ പുകയില അങ്ങിനെ തന്നെ മുറുക്കുക എന്ന സമ്പ്രദായവുമുണ്ടങ്കിലും സുഗന്ധ ദ്രവ്യങ്ങളെ ചേർത്ത് അരച്ചുരുട്ടുയോ ലേഹ്യമായിട്ടോ മറ്റോ ഉപ യോഗിക്കുന്നതാണ് അധികം കാണപ്പെടുന്നത്.

       ഇന്ത്യയിൽ, പ്രത്യേകിച്ചു മദ്രാസ സംസ്ഥാനത്ത്, ഉണ്ടാക്കുന്നചുരുട്ട് ലോകപ്രസിദ്ധമാണല്ലൊ.അതിൽ തൃശ്ശിനാപ്പിള്ളിയാണ് കേളികേട്ട സ്ഥലം. അവിടെ ഇപ്പോൾ ചുരുട്ടുണ്ടാക്കുന്നതിന്നുള്ള സ്ഥലങ്ങൾ പ്രധാന്യേന ഒമ്പതോളമുണ്ട്. മധുരജില്ലയിൽ ഡിണ്ടി ക്കൾ എന്ന സ്ഥലത്തും ചുരുട്ടു ധാരാളമായി ഉണ്ടാക്കുന്നുണ്ട്. ഇത്ര യും പ്രസിദ്ധപ്പെട്ട ചുരുട്ടുകൾ എല്ലാം കൈവേലയാകുന്നു. ഒരു ചു രുട്ടുണ്ടാക്കുന്നവന്ന് ഒരു കത്തിയും ഒരു പലകയും മിനുസമുള്ള ഒരു കല്ലും മാത്രമെ ഉപകരണങ്ങളായിട്ടാവശ്യമുള്ളു. നല്ല പണിക്കാരൻ പരികർമ്മത്തിന്നായി വേറൊരുവനുമുണ്ടെങ്കിൽ, ഒരുദിവസം 1000 ചുരുട്ടുണ്ടാക്കുന്നതാകുന്നു. ഒന്നാന്തരത്തിൽ ആയിരം ചുരുട്ടിന് ഏകദേശം മൂന്നര രൂപയോളം കുലിയും കിട്ടും.

       ഇപ്പോൾ നമ്മുടെ ഇടയിൽ നടപ്പായിവരുന്ന സിഗററ്റ് എന്ന പദാർത്ഥം മുമ്പെ ഒരു പ്രത്യേകജാതി (ടക്കിഷ്, എന്നും വ ർജ്ജിനിയൽ എന്നും രണ്ടുതരം)പുകയിലകൊണ്ടാണുണ്ടാക്കപ്പെട്ടി രുന്നത്. ഇപ്പോൾ സകല ജാതി പുകലയും അതിന്നായി ഉപ യോഗപ്പെടുത്തുന്നു. ശിമയിലും മറ്റും യന്ത്രത്തിലീണ് ഇതുണ്ടാക്കപ്പെടുന്നത് ഒരു മിനിട്ടിൽ 250 സിഗാറ്റ് വീതം യന്ത്രകത്തിലുണ്ടാക്കീമത്രെ

       കൃഷ്ണജില്ലയിൽ മസ്ലിപട്ടാം എന്ന പട്ടസത്തിലാണ് പുകയിലപ്പൊടി ധാരളമായി ഉണ്ടാക്കപ്ടെടുന്നത്. അറബിരാജ്യം പട്ടാം എന്ന പട്ടണത്തിൽനിന്ന് പൊടി കേറ്റി അയക്കുന്നുണ്ട്. തൃശ്ശിനാപ്പിള്ളിയിൽ ഉണ്ടാക്കുന്ന പൊടികയാണ് നമ്മുടെ രാജ്യത്ത് അധികം പ്രചാരം ഇയ്യടെ മദ്രാസ് (പട്ടണം) പൊടിയും കുറെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/35&oldid=168527" എന്ന താളിൽനിന്ന് ശേഖരിച്ചത്