ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കോമളഗാത്രിയായ യാഹിലയുടെ പ്രേമം ലഭിക്കാൻവേണ്ടി അനേകം പറയയുവാക്കൾ വ്യർത്ഥമായി കാംക്ഷിച്ചുപോന്നു. എ ന്നാൽ കേവലം ബുദ്ധിശൂന്യന്മാരും മൃഗപ്രായന്മാരും മനുഷ്യവർഗ്ഗ ത്തിന്നു ദൂഷണാവഹങ്ങളായ നടവടിയോരുകൂടിയവരും ആയ പറ യയുവാക്കളുടെ പ്രാർത്ഥനയെ സ്വീകരിപ്പാൻ യാഹിലക്കു നിർവ്വാഹ മുണ്ടായിരുന്നില്ല.'മന്ദാരവല്ലീമരന്ദാ ഭുജിക്കുന്ന, ധന്യരാമന്നങ്ങൾ കൊന്ന കാംക്ഷിക്കുമോ'? യാഹിലയുടെ ഈ അഭിമാനം കേവലം അനുചിതമായിരുന്നു എന്നു പറയുവാനും പാടില്ല. അവരുടെ ശോച നീയാവസ്ഥയെപ്പറ്റി അവൾക്ക് അവരുടെ നേരെ അനുകമ്പ തോന്നിയെങ്കിലും അവരുടെമേൽ അവൾക്കു പ്രേമമുണ്ടായി ല്ല. സമ്പൽസമൃദ്ധികൊണ്ട് അവൾ അവരെക്കാൾ എത്രയോ മീതെയായിരുന്നു. കാട്ടുമൃഗങ്ങൾ ഭക്ഷിക്കുന്ന ഉച്ഛിഷ്ടാ ഭക്ഷിക്കുകയും കാടരെപ്പോലെ കാട്ടിൽ വസിക്കുന്നവരും ഹിംസം, പ്രാണിദ്രോഹം മുതലായ നിഷ്ഠൂരകൃത്യങ്ങളിൽ തല്പരന്മാരും ആയ അവരോടുള്ള വി വാഹബന്ധത്തിന്ന് അവൾക്ക് അശേഷം മനസ്സുണ്ടായിരുന്നില്ല.

  യാഹിലയെ വേളികഴിക്കുന്നവന്നു വളരെ സ്ത്രീധനം കൊടു

പ്പാൻ അവളുടെ അച്ഛനു കഴിവുണ്ടായിരുന്നു എങ്കിലും കാണികൾ ക്കു വിസ്മയത്തെ ഉണ്ടാക്കുന്നതും ധാതാവിന്റെ സൃഷ്ടിവിധാന വൈചിത്രൃത്തിന്റെ പരമകാഷ്ഠയും അതിമനോജ്ഞയുമായ ഈ സ്ത്രീ രത്നത്തെ പാണിഗ്രഹണം ചെയ്വാൻ അവരുടെ സജാതിയരൊഴി ച്ച് വേറെ ആരുംതന്നെ ഒരുങ്ങിയില്ല. അതുനിമിത്തം സൌമ്യയാ യ യാഹില ഭഗ്നാശയായിട്ട് 'കണ്ണീരും കയ്യുമായി'ത്തന്നെ ദിവ സം കഴിച്ചുകൂട്ടി.

 ഗൌതമൻ എന്ന ഒരു പറയയുവാവ് യാഹിലയുടെ കാമുകന്മാ

രിൽ ഒരുവനായിരുന്നു. യാഹിലയുടെ പ്രേമം ലഭിക്കാൻ വേണ്ടി ഗൌതമൻ ഭഗിരഥപ്രയത്നം ചെയ്തുനോക്കി. എന്നാൽ അവളുടെ സാചീകൃതമായ നേത്രവും സങ്കുചിതമായ അധരവും അവന്റെ നേരെയുള്ള വിരക്തിയെ സ്പഷ്ടമായി കാണിച്ചി. അവൻ കാഴ്ചയിൽ

സുമുഖനും തന്റെ ജാതിയിലുള്ള മിക്കവരേക്കാൾ എത്രയോ സ്വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/354&oldid=168531" എന്ന താളിൽനിന്ന് ശേഖരിച്ചത്