ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാവശുദ്ധിയും ചിത്തസമുന്നതിയും ഉള്ളവൻ ആയിരുന്നിട്ടും യാഹി ലക്ക് അവനിൽ പ്രേമം ജനിച്ചില്ല. 'ഭിന്നരുചിർഹിലോകഃ' എന്നേ പറവാൻ കാണുന്നുള്ളു. യാഹിലക്കു വേണ്ടി തന്റെ ജീവനെ കള വാൻകൂടി ഗൌതമൻഒരുക്കമായിരുന്നു. അവൾക്കു തന്റെ നേരേ യുള്ള വിമുഖതയെ നിരാകരിക്കാൻ ഗൌതമൻ സർവ്വാന്മനാ പ്ര യത്നിച്ചു. അവൾ എപ്പോഴെങ്കിലും വീട്ടിൽനിന്നു പുറത്തേക്കു ഇറങ്ങി യാൽ തന്റെ പ്രണയസൂചകമായ ഏതെങ്കിലും ഒരു ഉപഹാര ത്തോടുകൂടി ഗൌതമൻ അവൾ പോകുന്നവഴിയിൽ നില്ക്കും. എ ന്നാൽ യാഹില ഗൌതമനാൽ അർപ്പിതമായ ഉപഹാരത്തെ ഒരിക്ക ലും സ്വീകരിച്ചതുമില്ല.

  ഒരു ദിവസം ഗൌതമൻ ചോദിച്ചു : യാഹിലെ! നിങ്ങൾ എ

ന്താണ് എന്നെ അനാദരിക്കുന്നത് ? യാഹില ഉത്തരം പറഞ്ഞു : ഞൻ നിങ്ങളെ ഒരിക്കലും അനാദരിക്കുന്നില്ല. ഒരാളെ സ്നേഹിക്കാത്ത തുകൊണ്ട് അയാളെ അനാദരിക്കുക എന്നർത്ഥമായോ? അനുരാഗാ ദികളായ മനോവികാരങ്ങൾ നമ്മുടെ വശവർത്തികളല്ലെന്ന് നി ങ്ങൾക്ക് അറിയാമല്ലോ.

 എന്നാൽ നിങ്ങൾക്കു എന്നെ സ്നേഹിക്കുന്നതിനു എന്താണ്

വിരോധം? വിവാഹം ചെയ്യാതെ ജന്മം കഴിച്ചുകൂട്ടാൻ നിങ്ങൾ വി ചാരിക്കുന്നില്ലെല്ലോ. നിങ്ങൾ പറയനെ വിവാഹം ചെയ്യില്ലെ ന്നു വാശിപിടിച്ചിരുന്നാൽ നിങ്ങൾക്കു എവിടുന്നാണ് ഒരു ഭർത്താ വ് ഉണ്ടാകുന്നത്?

 വിവാഹംചെയ്യേണമെന്നു എനിക്ക് ആഗ്രഹമുള്ളത് വാസ്ത

വമാണ്. എന്നാൽ എനിക്കു പ്രേമഭാജനമായ ഒരു ഭർത്താവിനെ ക ണ്ടുകിട്ടാത്തപക്ഷം ഞാൻ വിവാഹം ചെയ്യുന്നതല്ല.അങ്ങിനെ ഒരാ ളെ കിട്ടാത്തപക്ഷം നിന്ദ്യമായ കൗമാരാവസ്ഥയിലിരുന്നുംകൊണ്ടു കാലംകഴിച്ചുകൊള്ളാം. എന്റെ ഹൃദയത്തെ വശീകരിക്കുവാൻ ക ഴിയാത്തതായ ഒരുവന്റെ ഭാര്യയായിരിപ്പാൻ എനിക്ക് ഒട്ടുംതന്നെ

മനസ്സില്ല. കെ.കുഞ്ഞുണ്ണിനായർ,ബി.എ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/355&oldid=168532" എന്ന താളിൽനിന്ന് ശേഖരിച്ചത്