ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദോഷങ്ങളും പറഞ്ഞു ഉണ്ടുകൊണ്ടിരിക്കുന്ന മദ്ധ്യെ അതിഘോരമായി ഒരു കാററും മഴയും വന്നു.കാററിന്റെ ശക്തികൊണ്ട് മഴത്തുളളികൾ അകത്തുകടന്ന് അമ്മാമനു ജലദോഷം പിടിച്ചാലൊ എന്നു പറഞ്ഞ ഉടനെ ചെന്ന് അമ്മാമൻ ഉണരാതെ ജനൽവാതിലുകൾ അടച്ചു തിരിയെ വന്ന് ഊണ് മുഴുവനാക്കി.രാത്രി മഴയുണ്ടായ വർത്തമാനം,അമ്മാമൻ ഉണർന്നപ്പോൾ ജനലടച്ചതാരെന്നു ചോദിച്ചതിൽ അറിവു കിട്ടി.ഇങ്ങിനെ വേണ്ടുന്ന കാർയ്യങ്ങളിലെല്ലാം സ്നേഹമുളളവർ ചെയ്തുവരുന്ന പ്രവൃത്തികൾ നടന്നുവരുന്നതുകൊണ്ട് അമ്മായിഅമ്മക്കു വാസ്തവത്തിൽ സ്നേഹമുണ്ടൊ എന്നന്വേഷിക്കുന്നത് അനാവശ്യമാണെന്നു കരുതി ഞാൻ അന്വേഷിച്ചിട്ടില്ല.ഒരു ദിവസം പ്ലാശ്ശേരിയിലെ പാറുക്കുട്ടിഅമ്മ ഞങ്ങടെ വീട്ടിൽവന്നു.അവരെ സൽക്കരിക്കുന്നതിന്നു അമ്മായിഅമ്മ വെററിലചെല്ലം എടുത്തപ്പോൾ അതു ശബ്ദപ്പെട്ടു.അമ്മാവൻ ചതുരംഗംവെക്കുന്നതിന്നിടയിൽ ചെല്ലപ്പെട്ടിയുടെ ശബ്ദംകേട്ടപ്പോൾ'എത്രനേരമായൊന്നു മുറുക്കീട്ട് !' എന്നു ചതുരംഗക്കളളിയിൽനിന്നു കണ്ണെടുക്കാതെ പറഞ്ഞു.'അതിന്നുതന്നെയാണ് ചെല്ലമെടുത്തത് ' എന്നമ്മായിഅമ്മ മറുപടി പറയുന്നതു ഞാൻ കേട്ടു.ഒരുദിവസം ദ്വാദശിയായതുകൊണ്ട് അമ്മായിഅമ്മ വളരെ വിശപ്പോടുകൂടി കുളിച്ച് അടുക്കളയിൽ ചെന്നപ്പോൾ ഊണ് തെയ്യാറായിരുന്നില്ല.ക്ഷത്തടക്കുന്നതിന്ന് അസാരം കാപ്പിയുണ്ടാക്കി.ചൂടാറുന്നതിന്നു മുമ്പ് അമ്മാമനും കുളിച്ചുവന്നു.ഉടനെതന്നെ കാപ്പിയെ അമ്മാമനു കൊണ്ടുപോയിക്കൊടുത്ത് 'ഊണിപ്പോൾ കാലാക്കാം അരി തിളച്ചുപോയി'എന്നു പറഞ്ഞു മറെറാന്നും പറയാതെ തിരിയെ അടുക്കളെക്കെത്തി.'അമ്മയെപ്പോലെ സ്നേഹം ആർക്കുമുണ്ടാകില്ലെന്നു പറയുന്നതു വെറുതെ.ആ കിഴട്ടുത്തളളക്കിത്ര ആലോചനയോ ശ്രദ്ധയോ എത്തീട്ടില്ലല്ലൊ.'എന്നു കീഴ് സ്വരത്തിൽ പിറുപിറുത്ത് അമ്മാമൻ മുകളിലേക്കു പോകുകയുംചെയ്തു.മേൽപറഞ്ഞ രണ്ടു സംഭവങ്ങൾ ഞാൻ യത്നിക്കാതെ എന്റെ ദൃഷ്ടിയിൽ പെട്ടതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/381&oldid=168561" എന്ന താളിൽനിന്ന് ശേഖരിച്ചത്