ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊണ്ടു നിൽക്കുന്ന മദ്ധ്യെ യഥാസംഗതിയായി തിരിഞ്ഞു നോക്കിയപ്പോൾ അമ്മാമൻ പടിഞ്ഞാറെ പടിപ്പുരയുടെ നട ഇറങ്ങുന്നതു കണ്ടു.അമ്മായിഅമ്മ നോക്കിയത് അമ്മാമൻ കണ്ടതുമില്ല.അമ്മായിഅമ്മയുടെ ശിരകേമ്പവും കയ്യിൽ സോപ്പും മററുമുളളതുകൊണ്ട് വ്യക്തല്ലാത്ത കൈമുദ്രയും മാത്രമല്ലാതെ സാമാന്യം സമീപത്തെത്തുന്നതുവരെ സംസാരിക്കുന്നത് എന്താണെന്ന് അമ്മാമൻ കേട്ടില്ല.ഏകദേശം ഒരു ചോവാൻ:തീണ്ടപ്പാട് സമീപത്തെത്തിയപ്പോൾ 'കൃഷി കയ്ക്കലാക്കാനീ സൂത്രൊന്നും വേണന്നുല്ല.വേണങ്കിൽ കാർയ്യം മുഴുവൻ അദ്ദേഹം ഒഴിഞ്ഞു കൊടു്ക്കും.സൂത്രംകൊണ്ടു ചെന്നാലറിയാൻ മാത്രം അദ്ദേഹത്തിന്നു ബുദ്ധിയില്ലെന്നും വിചാരിക്കണ്ട'എന്നു അമ്മായിഅമ്മ പറയുന്നതു കേട്ടു.ഇതു കേട്ടപ്പോൾ അമ്മാമൻ ശ്രാമ്പിയുടെ നട പകുതി കയറിയത് അവിടെ നിർത്തി.പിന്നെ വല്ലതും പറയാനുണ്ടോ എന്നു ശ്രദ്ധവെച്ചുനിന്നു.കുറച്ചുനേരം കഴിഞ്ഞപ്പോൾ 'ഞാൻ ഇതുവരെ അദ്ദേഹത്തിനോടു തറവാട്ടു കാർയ്യത്തെപ്പററിയോ തറവാട്ടിലുളളവരുടെ ഗുണദോഷത്തെപ്പററിയോ യാതൊന്നും പറഞ്ഞിട്ടില്ല.പറയാനിടവരുത്താതെ കഴിക്കണേന്നു ദൈവത്തിനോടു പ്രാർത്ഥിക്കുന്നതുമുണ്ട് '.പിന്നെയും കുറെനേരം കഴിഞ്ഞപ്പോൾ 'ആരും വേണന്നില്ല.അദ്ദേഹം സത്യവാനും ശുദ്ധനുമാണ്.വേണ്ടതുചെയ്പാൻ ആരും പറഞ്ഞു കൊടുത്തില്ലെങ്കിലും ദൈവം അദ്ദേഹത്തിന്നു ശരിയായി തോന്നിക്കും'ഇങ്ങിനെയും കേട്ടു

                      കൃഷ്ണച്ചേട്ടന്നു കൃഷികിട്ടിയാൽ കൊളളാമെന്നു തലേദിവസം പറഞ്ഞിട്ടുളള വിഷയമാണെന്നും മറവിൽ നില്കുന്നാളുടെ അഭിപ്രായത്തിൽ അതിൽ ചില ദൂഷ്യങ്ങളുണ്ടെന്നും മറവിലുളളാൾ തനിക്കു വേണ്ടത്തക്കവനാണെന്നും എന്നാൽ നേരിട്ടു കാർയ്യം സംസാരിപ്പാൻ മടിക്കുന്നവനാണെന്നും അമ്മമാനു മനസ്സിലായി.ഗുണദോഷത്തെപ്പററിയുളള ആലോചന ഇപ്പോൾതന്നെ അയാളായി നേരിട്ടുചെയ്യാമെന്ന കൊതിയോടുകൂടി 'ആരാത്?'എന്നു ചോദിച്ചു. 

അമ്മായിഅമ്മ--ആരുല്ല.ഇവിടെ എപ്പ വന്നു?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/383&oldid=168563" എന്ന താളിൽനിന്ന് ശേഖരിച്ചത്