ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] പരിശുദ്ധവിചാരങ്ങൾ ൪൧

                                 പരിശുദ്ധ
                                വിചാരങ്ങൾ                                    
                                                                                 വടക്കെ ഇളമനെ ഹര
                                                                                             തൃപ്പുണിത്തുറ

വിശുദ്ധ കർമ്മങ്ങളെ ചെയ്തു കാലക്ഷേപം ചെയ്യാനിച്ഛിക്കുന്ന യൌവന യുക്തന്മാരായ സ്രീപുരുഷന്മാർ ദുഷ്ടവിചാരങ്ങളിൽ പ്രവൃത്തിക്കുന്നത് ഒരി ക്കലും ഗുണകരമായി ഭവിക്കുന്നതല്ല. ദുഷ്ടവിചാരം നിശ്ചയാത്മികയായ നമ്മുടെ ബുദ്ധിയുടെ ശക്തിക്കു ന്യൂനത വരുത്തുന്നു. മനസ്സാക്ഷി എന്നു സാധരണ പറപ്പെടുന്ന അന്തഃകരണവൃത്തി വിശേഷത്തേയും അതു ബല ഹീനമാക്കി തീർക്കുന്നു. നീചമായിട്ടുള്ള പ്രവൃത്തികളെ പറ്റി നാമെത്ര ത്തോളം വിചാരിക്കുന്നുവൊ, നമ്മുടെ അന്തഃകാരവൃത്തികൾ അശുദ്ധമാ യിട്ടുള്ള വിഷയങ്ങൾക്കിരിപ്പടമാകുന്നതിന്നു നാമെത്രത്തോളമനുവദിക്കു ന്നുവൊ, അത്രയും ആ വക നീചപ്രവൃത്തികളേയും അശുദ്ധവിഷയങ്ങളേ യുംപറ്റി നമ്മുക്കുള്ള ഭീതി കുറഞ്ഞുവശാവുകയും, നമ്മുടെ മനസ്സാക്ഷി ക്രമേണ തദധീനമായിത്തീരുകയും, ചെയ്യുന്നു. പാപത്തിന്നു വിപരീതമാ യിട്ടുള്ള ധർമ്മങ്ങളെ ഇപ്രകാരം ബലഹീനങ്ങളാക്കി തിർക്കയാൽ നാം ക്രമേണ നഷ്ടാത്മാക്കളായി ഭവിക്കുന്നു. ഈ സന്ദർഭത്തിന്ന് ഏകദേശം യോജിക്കുന്നതായ ഒരു ഭാഗത്തെ ഭഗവൽഗീതയിൽ നിന്നു താഴെ ചേർ ക്കുന്നു.

           ധ്യായതോ വിഷയാൻ പുംസഃസംഗസ്മേഷൂപജായതേ
           സംഗാൽ സംജായതേ കാമഃകാമാൽ ക്രോധോഭിജായതേ
            ക്രോധാൽ ഭവതി സമ്മോഹ സ്സമ്മോഹാൽ സ്മൃതിവിഭ്രമഃ
              സ്മൃതിഭ്രംശാൽ ബുദ്ധിനാശോ ബുദ്ധിനാശാൽ പ്രണശ്യതി
                                                                      ( അ,൨.ശ്ലോ.൬൨ ൬൨)

അർഥം. വിഷയങ്ങളെ പറ്റി വിചാരിക്കുന്നുവെന്ന് അവയിൽ ആസക്തി ജനിക്കുന്നു.ആസക്തി നിമിത്തം കാമവും കാമത്തിൽ നിന്നു കോപവുമു ണ്ടാകുന്നു. കോപത്തിൽ നിന്ന് അവിവേകമു

*'ഗുഡ് ഹെൽത്ത് 'എന്ന ഇംഗ്ലീഷ് മാസികയിൽനിന്ന്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/42&oldid=168570" എന്ന താളിൽനിന്ന് ശേഖരിച്ചത്