ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

42 രസിക ര‍ഞ്ജിനി [പുസ്തകം ൩


ണ്ടാകുന്നു . അവിവേകത്തിൽ നിന്ന് ഓർമ്മയില്ലായ്മ. ഓർമ്മതെറ്റിൽ നിന്നു ബുദ്ധിനാശം. ബുദ്ധിനാശം നിമിത്തം ഒരുവൻ മൃതുലൃനായി ഭവിക്കുന്നു.

ധർമ്മത്തിൽ നിന്ന് അധർമ്മത്തിലേക്കുള്ള മാറ്റം ക്രമേണയാകുന്നുവെന്നോർമ്മവെക്കേണ്ടതാകുന്നു. നാശത്തിലേക്കുള്ള മാർഗ്ഗം സാവധാനത്തിലുള്ള അധ പതനമാകുന്നു. ആദൃം തന്നെ ദൃഷ്ടവിചാരങ്ങൾക്കു നമ്മുടെ അന്തകാരണത്തിൽ സ്ഥലം കൊടുക്കുന്നു. പിന്നെ നിഷിദ്ദങ്ങളായ വിഷയസുഖങ്ങളെ പറ്റിമനോരാജ്യം വിചാരിക്കുന്നു. ദുഷ്ടന്മാരായി സഹവാസം ചെയ്യുവാൻ താല്പരയ്യം ജനിക്കുന്നു. ഇങ്ങിനെ ശീലിച്ച്, ഒടുക്കം നമ്മെ അസാമാന്യമായി മോഹിപ്പിക്കുന്നതിനുള്ള ഒരു ഘട്ടം വരുമ്പോൾ, നാം പെട്ടന്ന് അതിലെക്കു ചാടുന്നു. അതേവരെ വാസനാത്രപേണ നീറിനീറി കിടന്നിരുന്നതു പൊടുന്നനവെ പൊട്ടിജ്വലിച്ചു പാപകർമ്മങ്ങളായി പുറത്തേക്കു പ്രകാശിക്കുന്നു.

അതിയായി മോഹിപ്പിച്ച് ദുഷ്ടകർമ്മത്തിലേക്കുനമ്മെ ആകർഷിക്കുന്നതിനുള്ള ശക്തി എപ്പോഴാണ് നമ്മെ ബാധിക്കുന്നതെന്നു തീർച്ചയായി പറയുവാൻ സാധ്യമാകുന്നു. അതുഹേതുവായിട്ടു പരിദ്ദങ്ങളായ വിചാരങ്ങളെ നാമെപ്പോഴും ശീലിക്കുന്നത എത്രമുഖ്യമാകുന്നവെന്നു പ്രത്യേകം പറയേണ്ടതില്ല. നമ്മുടെകാലക്ഷപത്തിന്നപയോഗമായി ഭവിക്കുന്ന എന്തെങ്കിലും ഒരു വ്യാപാരത്തിൽ പ്രവേശിക്കുകയോ, അല്ലെങ്കിൽ, സംഗീതവിഷയമായൊ സാഹിത്യവിഷയമായൊ എന്തെങ്കിലും ഒരു വിദ്യാഭ്യാസത്തിൽ പരിശ്രമിക്കുകയൊ, ചെയ്യുന്നതു മേൽപറഞ്ഞ പരിശുദ്ധ വിചാരങ്ങ‌ളെ ശീലിക്കുന്നതിന്ന് ഏറ്റവും സഹായമായി ഭവിക്കുന്നതാകുന്നു. സ്വതേ നിറഞ്ഞിരിക്കുന്ന ഒരു പാത്രത്തിൽ പിന്നെ അന്യ പദാർത്ഥം കൊള്ളുന്നിതല്ല. അതുപോലെ ഉപയോഗകരങ്ങളായ ഓരോ തൊഴിലുകളെ പറ്റിയും വിദ്യാഭ്യാസത്തെപറ്റിയുമുള്ള വിചാരങ്ങൾ നിറഞ്ഞിരിക്കുന്ന അന്തഃകരണത്തോടുകൂടിയവന്നു പിന്നെ ദുഷ്ടവിചാരങ്ങൾക്കിടയുണ്ടാക്കന്നതല്ല.

കെ.എം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/43&oldid=204932" എന്ന താളിൽനിന്ന് ശേഖരിച്ചത്