ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

466 രസികരഞ്ജിനി


ന്റേതാണെന്നു ഭർത്താവിനെ ധരിപ്പീച്ച് ഒരു പുഞ്ചീരിയൊ ശീരക്ഷേമ്പമൊ വാങ്ങിയതായി തെളിവുണ്ട്. യുക്തിമോഷണത്തിന് ശിക്ഷിച്ചുകാണാത്തതു നിയമത്തിനു വ്യാപ്തി പോരാത്തതുകൊണ്ടാണെന്നല്ലാതെ അതൊരു മോഷണമല്ലേന്നെങ്ങിനെയാണ് പറയുക?

    മേൽപറഞ്ഞതുകൊണ്ട്   ഇ  തന്ത്രത്തിലെ  വിഷയം  യുക്തി  മോഷണവും വിത്തമോഷണമാണെന്നു   സ്പഷ്ടം.  വിത്തമോഷണം  എന്റെ   അനന്തിരവൻ  കരുണാകരൻ   പിശുക്കനാണെന്നു  കണ്ട്  തറവാട്ടു ചിലവുനടത്താൻ  അമ്മാനൻ   .  അവനെയാണ്    ഏല്പിച്ചിരിക്കുന്നത് .   ഈ  ആവശ്യത്തിന്നു 

കരുണാകരൻ അമ്മാമന്റെ പണപ്പെട്ടി തുറക്കുന്നതും വരവുചിലവിനെപ്പറ്റി​ ഒരു ശില്ലിയോളം തിട്ടമായി കരുണാകരനു ഓർമ്മയൂളളതും അമ്മായിഅമ്മയ്ക്ക് ​​​ഒരു മുളളായിത്തിർന്നു. പെട്ടിയിൽനിന്ന ഒന്നും രണ്ടു ഉറുപ്പിക കാണാതായിത്തുടങ്ങി . ആക്ഷേപത്തിൽ വന്നപ്പോൾ ഞാന്തന്നെ വല്ലപ്പഴും ചിലവാക്കീട്ടുണ്ടാകും. അല്ലാണ്ടാരെടുക്കണ് ?എന്ന അമ്മായിഅമ്മ പാഞ്ഞുവെങ്കില്ലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ 'എന്റെ കയ്യാൽചിലവായിട്ടില്ല. ഇത അമ്മാമനൊ മരുമകനൊ വിട്ടുപോയതാണ് ?എന്നുപറഞ്ഞു പിന്നെ കരുണാകരന്റെ കയ്യിൽ താക്കോല് കൊടുത്തിട്ടില്ല.

അമ്മാമനു തലക്കെണ്ണ കാച്ചുന്നതിന്നു പഴയ പശുവിൻ നെയ്യ് ഈട്ടംക്കൂട്ടിവെക്കേണ്ട ചുമതല കല്യാണിയമ്മക്കാണ് .എണ്ണെക്ക് മററുള്ളേർപ്പാടുകൾചെയ്ത ഭരണിനോക്കിയപ്പോൾ അതിൽ നെയ്യ് വളരെ കുറഞ്ഞുകണ്ടു . എങ്ങിനെയൊ കളവു പോയതയിരിക്കുമെന്നും കല്യാണിയമ്മ പറഞ്ഞു . കലവറത്താക്കോൽ അവരുടെ കയ്യിലിരിക്കെ ഈ കാരണം അമ്മാമന ലേശം തൃപ്തിയായില്ല . എന്നുമാത്രമല്ല തന്റെ ദേഹരക്ഷക്കുവേണ്ടുന്ന കാർയ്യത്തിൽ കല്യാണിയമ്മക്കിത്രയും ശ്രദ്ധയില്ലാതെവന്നോ എന്ന് പറകയും അസാരം ശണ്ഠഭാവിക്കയുംചെയ്തു . അതു കണ്ടപോൾ കല്യണിയമ്മക്കു ശുണ്ഠിയും വ്യസനവുമായി. കലവറക്കാർയ്യം മതിയെന്നുപറഞ്ഞു താക്കോൽ വെപ്പിച്ചു അമ്മായിഅമ്മയെ ഏല്പിച്ചു. അതിൽ പിന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/442&oldid=168577" എന്ന താളിൽനിന്ന് ശേഖരിച്ചത്