ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

475 അന്തരീക്ഷം

ഗ്നിജ്വലനം മാറി, ഒരു വാതകപൂരമായ സമുദ്രംപോലെ നിൽക്കുന്നുവെന്നും ഉള്ള ഭേദങ്ങളെ നാം ഗ്രഹിക്കേണ്ടതാകുന്നു. ഓരോ ഗ്രഹത്തിലും ഈ മാറ്റങ്ങൾ ഉണ്ടാകുന്നത് ഓരോ രീതിയിലാണെന്നുള്ള വസ്തുത, മറ്റു ഗ്രഹങ്ങളുടെ അവസ്ഥയെ പര്യാലോചിക്കുമ്പോൾ മനസ്സിലാകുന്നതാണ് .

           വ്യാഴം എന്ന ഗ്രഹത്തി അവസ്ഥ എന്താണ്? അത് എപ്പോഴും വളരെ ചൂട് പിടിച്ചിരിക്കുന്നു. അതു 

പൂർണ്ണമായി സ്വയം പ്രകാശിക്കുന്നില്ലെങ്കിലും , അതിന്റെ ചൂടിന്റെ ആധിക്യത്താൽ , പകുതി വെളിച്ചം പുറപ്പെടുവിക്കുന്നുണ്ടെന്നു ഗണിക്കപ്പെട്ടിരിക്കുന്നു. വ്യാഴഗോളത്തിന്റെ ചുറ്റുമുള്ള അന്തരീക്ഷത്തിൽ അനേകം മേഘങ്ങളും ബാഷ്പങ്ങളും ഉണ്ടായിരിക്കാനിടയുണ്ട്. ഇവ , ഭൂഃഗോളത്തിന്റെ വായുമണ്ഡലത്തിലായിരുന്നെങ്കിൽ എത്രയോ കാലംമുമ്പേ , തണുത്തു കട്ടിയായിട്ടു ഭൂമിയിൽ പതിക്കുമായിരുന്നു. ദൂരദർശി നിയന്ത്രത്തിൽകൂടെ നോക്കിയാൽ , വ്യാഴഗ്രഹത്തിന്റെ അവസ്ഥകളെ അറിയാം. അതിലെ അന്തരീക്ഷത്തിൽ വളരെ നിബിഡമായി മേഘങ്ങൾ നിൽക്കുന്നുണ്ടെന്നു കണ്ടറിയാം. ഈ മേഘങ്ങൾ , ജലം ദ്രവാവസ്ഥയെ പ്രാപിച്ചിട്ടില്ലെന്നും, ഇങ്ങനെ വരുവാൻ ഹേതു, ആ ഗോളം അത്രത്തോളം തണുത്തിട്ടില്ല എന്നുള്ളതാണെന്നും ഊഹിക്കപ്പെട്ടിരിക്കുന്നു. കജൻ, അല്ലെങ്കിൽ ചൊവ്വ എന്ന ഗ്രഹത്തിൽ ജലം ദ്രവാവസ്ഥയിലല്ല വർത്തിക്കുന്നത്. കജഗ്രഹത്തിന്റെ ധ്രുവപ്രദേശങ്ങളിൽ മഞ്ഞുകട്ട ഉണ്ടെങ്കിലും, മറ്റുപ്രദേശങ്ങളിൽ ജലപ്രദ്രവമാകട്ടെ , അന്തരീക്ഷത്തിൽ നീരാവിയാകട്ടെ തെല്ലുപോലുമില്ല. കുജഗ്രഹത്തെപ്പറ്റിയ അറിവുകൾ ശേഖരിക്കുവാൻ പ്രത്യേകം ഉത്സാഹിച്ചിരിക്കുന്ന ചില ശാസ്ത്രീയ തത്ത്വാന്വേഷകന്മാർ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നതു മേൽപ്രകാരമാകുന്നു. ദ്രുവദേശങ്ങളിൽ ഹിമകാലത്തുമാത്രമേ ജലഘനം

ഉണ്ടായിരിക്കുന്നുള്ളു. കുജന്റെ മദ്ധ്യപ്രദേശങ്ങളിൽ ജലം സംഭരിക്കുന്നതു , തോടുകൾ മുഖേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/451&oldid=168585" എന്ന താളിൽനിന്ന് ശേഖരിച്ചത്