ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

476 രസികരഞ്ജിനി

നയാണെന്നും ഈ തോടുകൾ ധ്രുവദേശങ്ങളിലെത്തുന്നുവെന്നും ഊഹിക്കപ്പെട്ടിരിക്കുന്നു.

        നമ്മുടെ ചന്ദ്രഗോളം എങ്ങനെയുള്ളതാണെന്നു വിചാരണ ചെയ്യാം. ചന്ദ്രഗോളം മുഴുവൻ ഘനവസ്തുവാണ്. 

ജലം പോലെ ദ്രവപദാർത്ഥമാകട്ടെ , നീരാവിപോലെ ബാഷ്പപദാർത്ഥമാകട്ടെ അവിടെ ഇല്ല . ഭൂമിയിലുള്ള മാതിരി ജന്തുക്കളും ചന്ദ്രഗോളത്തിൽ ഉണ്ടായിരിപ്പാൻ സംഗതിയില്ല . ചന്ദ്രഗോളത്തിൽ വല്ല ദ്രവപദാർത്ഥവും ഉണ്ടെങ്കിൽ അതു ജലമായിയിരിക്കുകയുള്ളൂ ; ഇതുതന്നെയും , ചന്ദ്രന്റെ മറ്റു ഘനവസ്തുക്കളോടുകൂടി ഗ്രഹിക്കപ്പെടുകയാൽ, ദ്രവാവസ്ഥയിൽ കിടക്കുന്നില്ല . ചന്ദ്രഗോളത്തിന് ഒരു ആവണികയായിട്ട് വായുമണ്ഡലവുമില്ല . വല്ല വാതകങ്ങളുമുണ്ടായിരുന്നുവെങ്കിൽ ,അവ , തണുത്ത കട്ടിയായി , ചന്ദ്രഗോളത്തോടു യോജിച്ചുപോയിലിക്കണം .

    ഇങ്ങനെ നോക്കിയാൽ , ഒരു ഗോളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി , അതിന്റെ ശീതിഭാവത്തെ അനുസരിച്ചുണ്ടായതാണെന്ന് അനുമിക്കാം . വാതകം തണുത്ത ദ്രവമായതും ദ്രവം തണുത്ത ഘനമായതും 

എത്രയെത്രകാലംകൊണ്ടാണോ അതനുസരിച്ചു ഓരോരോ ഗോളങ്ങൾക്കു മാറ്റം ഉണ്ടായിരിക്കുന്നു . അധികം വലുതായ ഗോളം തണുക്കുവാൻ അധികം കാലം വേണ്ടിവന്നിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല .

  ആകട്ടെ . കാലക്രമത്തിലുള്ള ഈ ശീതീഭാവങ്കൊണ്ടു ഗോളങ്ങളുടെ അവസ്ഥ എന്താകാം?

അവ , ചന്ഗ്രനെപ്പോലെ ഘനവസ്തുമാത്രമായും , അന്തരീക്ഷ രഹിതമായുള്ള ഒരു ഗോളമായിത്തീരുമോ? അതല്ലാ , നമ്മുടെ ഭൂഃഗോളത്തെപ്പോലെ , ഒരു വായുമണ്ഡലവും , ദ്രവപദാർത്ഥപൂരമായ സമുദ്രവും ഉള്ള ഗോളമാകുമോ? ഈ സംഗതിയെ നിർണ്ണയിക്കേണ്ടത് അതാതു ഗോളത്തിന്റെ ആകർഷണശക്തിയെ അറിഞ്ഞിട്ടാകുന്നു .

വാതകങ്ങളായ അംശങ്ങളെ , വേർപെടുത്തി ദൂരെക്കളയാതെ , സ്വാംഗമായി പിടിച്ചു നിർത്തി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/452&oldid=168586" എന്ന താളിൽനിന്ന് ശേഖരിച്ചത്