ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] ഇന്ദുമതിയും ചിത്രരഥനും ൪൭

ചാരിച്ചുംകൊണ്ട് അവിടെ പാർത്തുവന്നു. പലരാജ്യങ്ങളിൽ നി ന്നും രാമപുരത്തു വന്നു ചേർന്നിട്ടുള്ള ചില ചെറുപ്പക്കാരായി ചിത്രര ഥൻ സംഭാഷണം ചെയ്യുക പതിവായിരിക്കുന്നു. ഒരു ദിവസം അ വരുടെ സംഭാഷണത്തിനുള്ള വിഷയം ഓരോരൊ രാജ്യങ്ങളിലെ സ്ത്രീകളുടെ സ്വഭാവത്തെപ്പറ്റിയായിരുന്നു. ഈ വിഷയത്തെപ്പറ്റി സംസാരിച്ചു തുടങ്ങിയപ്പോൾ ഓരോരുത്തർ അവനവന്റെ രാജ്യ ത്തെ സ്ത്രീകളെപ്പോലെ സൽഗുണസമ്പൂർണ്ണകളായ സ്ത്രീകൾ മ റ്റൊരു രാജ്യത്തും ഉണ്ടാവുന്നതല്ലെന്നു വാദിച്ചു. ചിത്രരഥനും വാ ദത്തിൽ കല്പിച്ചു. ചിത്രരഥന്റെ മനസ്സിൽ ഇന്ദുമതിയുടെ കാ ർയ്യമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. തന്റെ പ്രിയതമയേക്കാൾ സൽഗുണങ്ങൾ തികഞ്ഞ ഒരു സ്ത്രീയുണ്ടാവാൻ സംഗതിയില്ലെ ന്നായിരുന്നു ചിത്രരഥന്റെ ദൃഢവിശ്വാസം. അതുകൊണ്ട് ബത രായനത്തിലെ സ്ത്രീകളെപ്പോലെ മറ്റു യാതൊരു രാജ്യത്തും സൽഗു ണങ്ങൾ തികഞ്ഞവർ ഉണമടാവില്ലെന്നു സിദ്ധാന്തമായി വാദിച്ചു. ഈ വാദം കേട്ടപ്പോൾ അഷ്ടവക്ത്ര‍ൻ എന്നു പേരായി അവരുടെ കൂ ട്ടത്തിലുണ്ടായിരുന്ന രാമപുരക്കാരന്നു ലേശം പോലും രസിച്ചില്ല. ഇവർ തമ്മിൽ വാദം മൂത്തുതുടങ്ങി. അവസാനം ഒരു കാർയ്യം ചെയ്‌വാൻ അവർ സമ്മതിച്ചു. അഷ്ടവക്ത്ര‍ൻ ബതരായനത്തിൽ പോയി ഇന്ദുമതിയുടെ പ്രേമം സമ്പാദിച്ചു മടങ്ങിവരുന്ന പക്ഷം ആ സ്ത്രീ തന്റെ കൈവിരലിൽ ഇട്ടുകൊടുത്തിട്ടുള്ള മോതിരം അഷ്ട വക്ത്ര‍ൻ കൊടുത്തേക്കാമെന്ന് ചിത്രരഥനും,അങ്ങിനെ ചെയ്‌വാൻ സാധിക്കാത്തപക്ഷം അനവധി ദ്രവ്യം ചിത്രരഥനും കൊടുത്തേക്കാ മെന്ന് അഷ്ടവക്ത്ര‍നും സമ്മതിച്ചു. ഇന്ദുമതിക്കു തന്റെനേരെയുള്ള ഗാഢപ്രേമത്തെ ആരാലും ഇളക്കിത്തീർപ്പാൻ കഴിരയില്ലെന്നു ചിത്ര രഥൻ ഉറപ്പായി വിശ്വസിച്ചിരുന്നതിനാൽ എന്തുതന്നെ വാഗ്ദ ത്തം ചെയ്യുന്നതിന്നും അദ്ദേഹത്തിന്നു ധൈർയ്യക്ഷയമുണ്ടായില്ല.

     അഷ്ടവക്ത്ര‍ൻ  ഉടനെതന്നെ  പുറപെട്ട്    ബതരായനത്തിലെ

ത്തി. രാജധാനിയിൽ ചെന്നു. ചിത്രരഥന്റെ സ്നേഹിതനാണെ

ന്നു സ്വകാർയ്യമായി ഇന്ദുമതിക്കറിവു കൊടുത്തു. തന്റെ പ്രാണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/48&oldid=168597" എന്ന താളിൽനിന്ന് ശേഖരിച്ചത്