ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮ രസികരഞ്ജിനി [പുസ്തകം ൩ പ്രിയന്റെ വിവരത്തെപ്പറ്റി അറിവാൻ സദാ താല്പർയ്യത്തോടുകൂടി യിരുന്ന ഇന്ദുമതി അഷ്ടവക്ത്ര‍ന്എന്തൊക്കെ ഉപചാരങ്ങളാണ് ചെയ്യേണ്ടത് എന്നുതന്നെ തീർച്ചയാവാതെ കുഴങ്ങി. എന്തുതന്നെ ചെയ്താലും അതികമായിയെന്ന് ഇന്ദുമതിക്കു തോന്നുന്നതല്ല. അ ഷ്ടവക്ത്ര‍ൻ ഇന്ദുമതിയുടെ മുമ്പിലെത്തി. ചിത്രരഥനെപ്പറ്റി യുള്ള വിവരങ്ങളൊക്കെ പറഞ്ഞുകഴിഞ്ഞതിന്നു ശേഷം ഉദ്ദേഷ്യ സാദ്ധ്യത്തിനുവേണ്ടി ചില ഉപായങ്ങളെടുത്തും ചിത്രരഥനിൽ ഇന്ദുമതിക്ക് വെറുപ്പും നീരസവും തോന്നിക്കാനായി അയാൾ കഴി യുന്നതു ശ്രമിച്ചു. ഇങ്ങിനെയുള്ള സംഭാഷണം തുടങ്ങിയപ്പോൾ ഇന്ദുമതി ചെവിപൊത്തി. ആ മുഠാളന്റെ ഉദ്ദേശ്യം ഏകദേശം മനസ്സിലായപ്പോൾ പുഛത്തോടുകൂടി തന്റെ മുമ്പിൽനിന്ന് അ യാളെ ആട്ടികളകയും ചെയ്തു.

   ഇതുകൊണ്ടും   അഷ്ടവക്ത്ര‍ൻ  ഭഡോത്സാഹനായിത്തിർന്നില്ല.

കാർയ്യം സാധിക്കാതെ രാമപുരത്തിൽ മടങ്ങിച്ചെല്ലേണ്ടി വന്നാൽ അണ്ടാവുന്ന ദ്രവ്യനഷ്ടവും മാനനഷ്ടവും ആലോചിച്ചപ്പോൾ ഏതു വിധമെങ്കിലും ചിത്രരഥനെ പിരട്ടാൻ ചില വിവരങ്ങളൊക്കെ ക യ്യിലായല്ലാതെ അവിടം വിട്ടുപോപുന്നതല്ലെന്നുറച്ചു. താൻ ചി ത്രരഥന്റെ സ്നേഹിതനാണെന്നും തന്നിമിത്തം ഇന്ദുമതി ആദരവോ ടുകൂടി എതിരേറ്റുവെന്നുംരാജകുമാരിയുടെ ഭ‌ത്യന്മാർ അറിഞ്ഞിട്ടുണ്ട ല്ലൊ.അതുകൊണ്ട് അഷ്ടവക്ത്ര‍ന്നു ഭൃത്യന്മാരുടെ ഇടയിൽ ഒരു പ്രാ ധാന്യതക്ക് അവകാശമുണ്ട്. രണ്ടുമൂന്നു ദിവസം ഭൃത്യന്മാരുടെ കൂടെ ക്കൂടിഅവരെ തന്റെ സ്വാധിനത്തിൽ വെച്ചു. അവർക്കു സമ്മാ നങ്ങൾ കൊടുത്തു രാജകുമാരിയുടെ പള്ളിയറയിൽ ആരും കാണാ തെ പ്രവേശിപ്പാൻ തരമുണ്ടാക്കിക്കൊടുക്കാമെന്നു അവരകൊണ്ട് വാഗ്ദത്തം ചെയ്യിപ്പിച്ചു. ഒരു ദിവസം ഭൃത്യന്മാർ അഷ്ടവക്ത്ര‍നെ ഒരു വലിയ പെട്ടിക്കുള്ളിൽ ആക്കി പള്ളിയറയിലേക്കു കൊണ്ടപോ യി. അയാൾ അനങ്ങാതെ പെട്ടിക്കുള്ളിൽ ഇരുന്നു. രാജകുമാരി പതിവുപോലെ പള്ളിയറയിലെത്തി ഗാഢനിദ്രയിൽ പെട്ടപ്പോൾ

അഷ്ടവക്ത്ര‍ൻ പതുക്കെ പെട്ടിയുടെ പുറത്തു കടന്നു. ഉടനെ വള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/49&oldid=168598" എന്ന താളിൽനിന്ന് ശേഖരിച്ചത്