ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എളയനായരുടെ മുഖത്തു തിക്കിതിരക്കി പ്രകാശിച്ചു.ഇങ്ങിനെ കളളമനം തുളളിയതുകൊണ്ട് ചുണ്ടു വിറക്കലാണ് കല്യാണിയമ്മയുടെ ചോദ്യത്തിന്നു മറുവടിയുണ്ടീയത്.ചോദിച്ചത് അബദ്ധമായി എന്നപ്പോൾ കല്യാണയമ്മക്കും തോന്നി.ഇങ്ങിനെ പറയാൻ പറഞ്ഞയച്ചമ്മായിഅമ്മയുടെ നേരെ ദ്വേഷ്യപ്പെട്ടകത്തേക്കു പോയി. അമ്മായിഅമ്മയുടെ കുറ്റം നീങ്ങുന്നതിനും കല്യാണിയമ്മയെ ആശ്വസിപ്പിച്ചു പിന്നെ ഒരബദ്ധംകൂടി പ്രവർത്തിപ്പിക്കുന്നതിന്നും എളയനായരെ പോരാത്തവനാക്കുന്നതിനും ശങ്കു ആശാനു വല്ല സംശയവുമുണ്ടെങ്കിൽ തീരുന്നതിനും പട്ടരുണ്ടാക്കിയതല്ലെന്നു നമ്മളാരെങ്കിലും പറഞ്ഞുവോ?അദ്ദേഹം പരുങ്ങിയതിനു നമ്മളോ കുറ്റക്കാര്?എന്നു സമാധാനം പറഞ്ഞു.ഉടനെ കല്യാണിയമ്മ ഉമ്മറത്തുചെന്നു പട്ടരുണ്ടാക്കിയതാണ് എന്നു പറഞ്ഞു.ഇത് കേട്ടപ്പോൾ ശങ്കു ആശാനുണ്ടായ മന്ദസ്മിതം മറെക്കാൻ അങ്ങോർ തലയൊന്നു താഴ്ത്തി ഉടനെതന്നെ എളയനായരും ശങ്കു ആശാനും മടങ്ങിപോയി.എളയനായര് ഞങ്ങടെ വീട്ടിൽ സ്വകാര്യയ്യമായി ഊണ് കഴിക്കാറുണ്ടെന്നും മറ്റും അദ്ദേഹത്തിനെക്കൂട്ടിവെച്ചു പ്രസതാവം ഉണ്ടായി എന്നും അതദ്ദേഹം സമ്മതിച്ചെന്നും നാടൊക്കെപ്പരന്നു എന്നു മാത്രമല്ല കദളിത്തോട്ടത്തിലും കേട്ടു.അന്നു രാത്രി തന്നെ താനായിട്ടു തറവാട്ടിന്റെ മാനം കളയുമെന്നും മറ്റും സ്ത്രീകളാക്ഷേപിച്ചു എന്ന് എളയനായർക്ക് മനസ്സിലായി.

       പറ്റെ ദിവസം  കാലത്തു കൃഷ്ണച്ചേട്ടനെത്തി. അമ്മാമൻ കരുണാകരനെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞ് ഇറയത്തിട്ടിരിക്കുന്ന ചാരുകസേരയിൽ വന്നിരുന്നു.കരുണാകരനും വന്നു നിന്നു.

അമ്മാമൻ-(കൃഷ്ണച്ചേട്ടനോട്)നീ എന്തനാ കരുണാകരനെ തല്ലിയത്?അവൻ തെറ്റായിട്ടു വല്ലതും പ്രവൃത്തിച്ചു എന്നുതന്നെ വിചാരിച്ചോ.എന്നാലും അടിച്ചു വളർത്തേണ്ട കുട്ടിയാണൊ?. കരുണാകരൻ-ഞാൻ തെറ്റായിട്ടൊന്നും പ്രവൃത്തിച്ചിട്ടില്ല.

കൃഷ്ണച്ചേട്ടൻ-നിങ്ങളവനെക്കൊണ്ടെന്നെ തല്ലിച്ചത് എന്നും ആ സംശയം ജനിക്കാതിരിക്കാനാണ് നങ്ങളിവിടെനിന്നു വ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/519&oldid=168607" എന്ന താളിൽനിന്ന് ശേഖരിച്ചത്