ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവനെന്നോടൊന്നും പറഞ്ഞിട്ടില്ല പാറതിയൊ ഒന്നും പറയില്ലെല്ലൊ.അവനായിരിക്കുമൊ എന്നെനിക്കുവരെ സംശയവും തോന്നിട്ടില്ല.കരുണാകരനും തെറ്റിധരിക്കരുത്.കാണത്തെ രൂപ നീ കട്ടതാണെന്നു വിചാരിച്ചിട്ടല്ല ഞാൻ നിന്റെ കയ്യിൽ താക്കോൽ തരാത്തത്.പല കയ്യായാൽ മറിച്ചിൽവന്നുപോകുമെന്നു വിചാരിച്ചിട്ടാണ്. നിങ്ങൾ തമ്മിൽ തല്ലി നമ്മുടെ മാനം കളയരുത് കൃഷ്ണച്ചേട്ടൻ-എന്നെ ഇവനപമാനിച്ചു എന്നു ഞാൻതല്ലിയപ്പോൾ അവനെന്റെ അനന്തിരവനാണെന്നുളള സ്മരണയില്ലാതെ ഇങ്ങോട്ടും തല്ലിയെന്നും നിങ്ങൾ അറിഞ്ഞിട്ട് ഇതുവരെയൊന്നും ചെയ്തില്ല.ഇപ്പോഴും അതിനെപ്പറ്റി ചോദ്യം ചെയ്യാതിരിക്കുമ്പോൾ ഞാനെന്തെന്നാണ് വിചാരിക്കേണ്ടത്.? അമ്മാമൻ-നീ എന്തു വിചാരിച്ചാലും വിരോധമില്ല കുടുംബത്തിലിരിക്കുമ്പോൾ മനസ്സു കുറെ നന്നാരിക്കണം.വഷളത്വം പ്രവർത്തിക്കാൻ ഇത്ര ബദ്ധപ്പാടും വയ്യ. ആ പാകം വരുന്നതുവരെ പിളളർ തല്ലിയാൽ കൊളളുക എന്നല്ലാതെ മറുമരുന്നില്ല.നിങ്ങളങ്ങുമിങ്ങും ചിലതൊക്കെ ധരിച്ചു വെച്ചതായി കാണുന്നുണ്ട്.കുടുംബം ചെയ്ത സുകൃതം എന്നല്ലാതെ മറ്റൊന്നു പറവാൻ കണ്ടില്ല.എന്റെ കാലംവരെ എങ്കിലും പൂർവ്വസ്ഥിതിയിൽ ഇരുന്നാൽ കൊളളാമെന്നു മോഹമുണ്ട്.അതിന്നനുകൂലിക്കാതെ ആഭാസപ്രവൃത്തി തുടങ്ങിയാൽ അഷ്ടിക്കുളളതുപോകും.കുറച്ചുകാലമായിട്ടിവീട്ടിലുളളവരുടെ നടവടി എനിക്കു ബോദ്ധ്യമാകുന്നില്ല.ഒരാൾക്കെങ്കിലും തമ്മിൽതമ്മിൽ സ്നേഹമോ ആഭിജാത്യമൊ വകതിരിവൊ കാണുന്നില്ല.ദുർന്നടപ്പം ഉണ്ടെന്നു ഞാനറിഞ്ഞിട്ടണ്ട്. മനസ്സുണ്ടെങ്കിൽ എല്ലാവരും കൂടി യോജിച്ചു ചന്തമായിരിക്കിൻ.അല്ലെങ്കിൽ ചെയ്യേണ്ടതെനിക്കറിയാം

             ചതുർത്ഥതന്ത്രം   സമാപ്തം.

കാരാട്ട് അച്ചുതനമേനോൻ ബി.എ ബി എൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/522&oldid=168611" എന്ന താളിൽനിന്ന് ശേഖരിച്ചത്