ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

560

       		 രസികരഞ്ജിനി

കഴിഞ്ഞു.ഭൂഗോളം തണുത്തു തണുത്ത് ചെടികളുടേയും,ജന്തുക്കളുടെയും ജീവനത്തിനു യോഗ്യമായി. അന്തരീ ക്ഷവും,ഗുരുതരങ്ങളായ ലോഹബാഷ്പങ്ങളേയും മറ്റും വിട്ടുപിരിഞ്ഞ് ഇപ്പോഴത്തെപോലെ സ്വച്ഛമായിതീർന്നു.

            വളരെക്കാലം  മുമ്പുതന്നെ  നമ്മുടെ  അന്തരീക്ഷം  ഇപ്പോഴത്തേപ്പോലെ  സ്വച്ഛമായി  എന്നുള്ളതിനു

പുരാണജന്തുക്കളുടെ ചതിതങ്ങൾ സാക്ഷ്യങ്ങളാണ്.അക്കാലത്തുണ്ടായിരുന്ന സമുദ്രജന്തുക്കളിൽ ഒരു വർഗ്ഗ ത്തിനു നയനേന്ദ്രിയങ്ങൾ ഉണ്ടായിരുന്നതായ ലക്ഷ്യങ്ങളുണ്ട്.ഭൂമിക്കു സൂര്യനിൽനിന്നു ലഭിച്ചുവരുന്ന പ്രകാശം അക്കാലത്തും, അന്തരീക്ഷത്തെ കടന്നു സമുദ്രജലത്തിൽ പ്രവേശിച്ചു, ജന്തുക്കളുടെ നയനങ്ങൾക്കു വിഷയമാ യിരിക്കണമെന്നുവരുകിൽ അന്തരീക്ഷം അക്കാലത്തുള്ള തേജ;പ്രവേശ്യമായിരിക്കണമല്ലൊ.അന്തരീക്ഷം അ ന്നും ഇന്നത്തെപ്പോലെ സ്വച്ഛമായിരുന്നിട്ടുണ്ടെങ്കിലും അന്ന് അധികം നീരാവിയും ഇംഗാലാമ്ലേവാതകുവും ഉ ണ്ടായിരുന്നു.ഇംഗാലാമ്ലവാതകത്തിൽ മിക്ക അംശവും, പിൻകാലത്തു കല്ക്കരിപ്പാറകളുടെയും,ചുർണ്ണശിലകളുടെ യും ആവിർഭാവത്തിന് ഉപകരിക്കപ്പെട്ടുപോയിട്ടുണ്ട് എന്നുള്ളതു മറന്നു കൂടുന്നതല്ല.

                   ഭൂഗോളം  ക്രമാണ  തണുത്തു  പോയതോടുകൂടി  അന്തരീക്ഷത്തിനു  ചൂടു  കിട്ടുവാനുള്ള  മാർഗ്ഗം

വേറെ തേടേണ്ടിവന്നു. വായുമണ്ഡലത്തിന്റെ ഉഷ്ണസ്ഥിതിക്ക് ഏകവലംബമായിത്തീർന്നതു സൂര്യഗോളമായിരു ന്നു. ഒമ്പതുകോടിമുപ്പതുലക്ഷം നാഴിക ദൂരം സഞ്ചരിച്ചുവരുന്ന സൂര്യരശ്മികളില്ലായിരുന്നുവെങ്കിൽ, നമ്മുടെ അന്ത രീക്ഷം എത്രയോകാലം മുമ്പു ശീതമായിത്തീർന്നേനെ.ഭൂഗോളത്തിൽ നിന്നു ശ്വസനമണ്ഡലത്തിനു ലഭി ച്ചുവരുന്ന ചൂടു ന്തറ്റിലേഴുഭാഗം ഫാരൻഫൈറ്റ് ഡിഗ്രിയോളമേ ഉള്ളു. എന്നാൽ, സൂര്യരശ്മികളിൽ നിന്നാകട്ടെ 300ഡിഗ്രി[ഫാരൻ] ചൂടു കിട്ടുന്നുണ്ട്.ഇതില്ലായിരുന്നുവെങ്കിൽ നമ്മുടെ അന്തരീക്ഷം എത്രയോ വേഗത്തിൽ ത

ണുത്തുപോവുകയും ഭൂമിയിലുള്ള നാം ശീതവസ്ത്രം പുതച്ചവരെപ്പോലെ ആവുകയും ചെയ്യുമായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/548&oldid=168638" എന്ന താളിൽനിന്ന് ശേഖരിച്ചത്