ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി [പുസ്തകം ൩ വാൻ തക്ക വിളവുണ്ടായിരുന്നുവെന്നു പറയുന്ന സ്ഥലം കൈ വശമുണ്ട് . പക്ഷെ എണ്ണ വിലക്കു വാങ്ങണം . കാലദോ ഷംകൊണ്ടു വരുന്നതെല്ലാം അനുഭവിക്കാതെ തരമില്ലല്ലൊ, നി കുതിക്കാണെങ്കിൽ കിട്ടുന്നതിൽ പകുതി കൊടുക്കുകയും വേണം' ഇങ്ങിനെ കാലത്തിനേയും കലാവല്ലഭന്മാരേയും ആക്ഷേപിക്കുന്നത ല്ലാതെ മുമ്പ ആദായം അധികമുണ്ടായിരുന്നത് എന്തുകൊണ്ടാണെ ന്നോ ഔചിത്യമായ പ്രയത്നംകൊണ്ട് അതുപോലേയോ അതില ധികമൊ അനുഭവം എടുപ്പാൻ മാർഗ്ഗമുണ്ടോ എന്നോ അവർ ആ ലോചിക്കുന്നില്ല . കരിയുടെ വർക്കത്തും വിതച്ചവന്റെ കൈപ്പൊരു ത്തവുമാണ് ഇവർ അധികവിളവിന്നു കാരണംകൽപ്പിക്കുന്നത്.പ്ര വൃത്തിക്കു ഗുണദോഷമോ, വിത്തിന്റെ ഭേദമൊ , വളത്തിന്റെ ഗുരുലഘുത്വമോ, മണ്ണിന്റെ പ്രകൃതവിത്യാസമോ, കാരണമായേ ക്കാമെന്ന് അധികം പേർ ധരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.അനവ ധികാലം എടവിടാതെയുള്ള പ്രവൃത്തിഭേദങ്ങളെകൊണ്ട് ഒരു പ്ര ത്യേകവസ്തുവിന്റെ ഗുണദോഷജ്ഞാനലേശം ഒരുവന്നുണ്ടായാൽ അവൻ സർവ്വജ്ഞാനെന്നു വിശ്വസിച്ച് അയാളുടെ ഉപദേശവഴിക്ക് പ്രവൃത്തിക്കുന്നവരിൽ ചിലർക്കു ചില ഗുണങ്ങൾ ഉണ്ടാകുന്നില്ലെ ന്നു ഞങ്ങൾ പറയുന്നില്ല. ഇതു'വിക്കരിൽ കൊഞ്ഞൻ സർവ്വജ്ഞൻ' എന്ന മാതിരിയിലാണെന്നേ ഞങ്ങൾ സിദ്ധാന്തിക്കുന്നുള്ളു .അതു കൊണ്ടു ദരിദ്രന്മാരും ധനവാന്മാരുമായ കൃഷിക്കാർക്കു ശാസ്ത്രരീതി അ നുസരിച്ചു പരിഷ് കൃതസമ്പ്രദായത്തിൽ പ്രവൃത്തി എടുത്തു പ്രയത്ന ത്തിന്നു തക്കപ്രതിഫലം ഉണ്ടാകുവാനുള്ള മാർഗ്ഗോപദേശം ചെയ്യേ ണ്ടത് അത്യാവശ്യമായിരിക്കുന്നു. ഇതിന്നായി അവതരിച്ചതാണ് 'കൃഷിശാസ്ത്രാ ശ്രീമൂലപാഠമഞ്ജരി നാലാംപുസ്തകം'എന്നു പറയുന്ന തായാൽ ബുക്കിന്റെ മിക്ക ഗുണദോഷനിരൂപണവും ഒതുങ്ങി 'സ മുദായ പരിഷ്കരണോച്ഛൂക്ക'ളായ കെ. രാമകൃഷ്ണപിള്ള അവർകളും എ. ആർ. രാജരാജവർമ്മ എം. എ. അവർകളും തൽപ്രവൃത്തക ന്മാരാണെന്നും അവരുടെ അശ്രാന്തപരിശ്രമതല ഫലവതിയായി ത്തീർന്നിരിക്കുന്നുവെന്നുള്ള സന്തോഷവർത്തമാനം പ്രസ്തുതബുക്കി

ന്റെ രണ്ടാംപതിപ്പു പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട് .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/55&oldid=168639" എന്ന താളിൽനിന്ന് ശേഖരിച്ചത്